‘ഇഡ്‌ലി, തൈര്, നാരങ്ങാ അച്ചാർ,’ എത്രയെണ്ണത്തിന് ഉരുട്ടി കൊടുത്തിട്ടുണ്ട്; വൈറലായി സുരേഷ് ഗോപിയുടെ വീഡിയോ

Suresh Gopi

സുരേഷ് ഗോപി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ് നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവൽ. തീപ്പൊരി ആക്ഷൻ സീനുകളിൽ തിളങ്ങുന്ന ആ പഴയ സുരേഷ് ഗോപിയെ ഓർമ്മിപ്പിക്കുന്നുണ്ട് ചിത്രത്തിന്റെ ട്രെയിലർ. ഒരിടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി ചിത്രം എത്തുന്നത്.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിലാണ് താരം ഇപ്പോൾ ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വിഡിയോ ആണ് വൈറലാകുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ‘കാവൽ’ പറയുന്നത്. സുരേഷ് ഗോപിക്കൊപ്പം രൺജി പണിക്കും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിതിന്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ദുബായിൽ നൈല ഉഷയ്ക്ക് നൽകുന്ന ഒരു അഭിമുഖത്തിന്റെ വിഡിയോയിൽ നിന്നുള്ള ഭാഗം ആണിത്. തന്റെ ഇഷ്ടഭക്ഷണത്തെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി വീഡിയോയിൽ.

എന്താണ് ഇഷ്ടഭക്ഷണമെന്ന നടി നൈല ഉഷയുടെ ചോദ്യത്തിന് ഒരു വെറൈറ്റി കോമ്പിനേഷനെ കുറിച്ചാണ് സുരേഷ് ഗോപി പറഞ്ഞത്. “ഇഡ്ഡലി, ചമ്മന്തി, തൈര്, നാരങ്ങാ അച്ചാർ,” എന്നാണ് താരത്തിന്റെ മറുപടി. ഇഡ്‌ലിയ്ക്ക് ഒപ്പം തൈരോ എന്ന് നൈല അത്ഭുതത്തോടെ തിരക്കുമ്പോൾ ‘നല്ല കോമ്പിനേഷനാണ് എത്രയെണ്ണത്തിന് ഞാൻ ഉരുട്ടികൊടുത്തിട്ടുണ്ട്, ജോജുവിനോട് ചോദിച്ചു നോക്കൂ,’ എന്നും സുരേഷ് ഗോപി മറുപടി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here