ലാലു മുതൽ കുറിപ്പ് വരെ; ദുൽഖറിസത്തിന്റെ എട്ടു വര്‍ഷങ്ങള്‍; സുരഭി ലക്ഷ്മി

മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയിട്ട് എട്ടു വര്‍ഷമാകുന്നു. ദുല്‍ഖര്‍ നായകനായ ആദ്യ ചിത്രം സെക്കന്റ് ഷോ റിലീസായത് 2012ലാണ്. എട്ടു വര്‍ഷത്തിനു ശേഷം സെക്കന്റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്റെ പുതിയ ചിത്രം കുറുപ്പില്‍ ദുല്‍ഖര്‍ നായകനാവുകയാണ്. സിനിമയുടെ ലൊക്കേഷനിൽ ദുല്‍ഖര്‍ സിനിമയില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ നടന്നു. ഇതിന്റെ സന്തോഷം പങ്കുവെച് നടി സുരഭി ലക്ഷ്മി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാകുകയാണ്. അതിനൊപ്പം ഫെയ്‌സ്ബുക്ക് ലൈവും പോസ്റ്റ് ചെയ്തിരുന്നു. കുറിപ്പിൽ സുരഭിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

83929793 2599400606946217 5744857279132336128 o

സുരഭിയുടെ ഫേസ്ബുക് പോസ്റ്റ്;

8 years of Dulquerism!
അദ്ദേഹത്തിന്റെ എട്ടാമത്തെ വർഷം.. ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകനായ ശ്രീനാഥിന്റെ പുതിയ സിനിമയും, DQ പ്രൊഡക്ഷന്റെ സംരംഭവുമായ കുറുപ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ഞങ്ങൾ ആഘോഷിച്ചു. കുറിപ്പിൽ എനിക്കും അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഒരുപാട് കാലം സൂപ്പർസ്റ്റാറും മെഗാസ്റ്റാറും ഒക്കെ ആയി അദ്ദേഹത്തിന് സിനിമയുടെ എല്ലാ മേഖലയിലും ശോഭിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

സിനിമയില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ ദുല്‍ഖറും വികാരഭരിതമായ ഒരു കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത്രയും കാലം നടനെന്ന നിലയിലും വ്യക്തി എന്ന നിലയിലും താന്‍ സുരക്ഷിതനായി നടക്കുകയായിരുന്നുവെന്നും ഇനിയങ്ങോട്ടു വ്യത്യസ്ത കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ധൈര്യം തനിക്കു കൈവന്നുവെന്നും താരം പറയുന്നു. കാലചക്രം ഒരു ആവൃത്തി സഞ്ചരിച്ചുവെന്നും കുറിപ്പിലൂടെ താന്‍ ശ്രീനാഥ് രാജേന്ദ്രനും ടീമുമായി വീണ്ടും ഒന്നിക്കുകയാണ് എന്നും ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here