‘ഏറ്റവും നല്ല വീട്‌ നിങ്ങളുടെയല്ലേ, ഇതിനൊന്നും പറ്റുകയില്ല;’ അവള്‍ ഉറപ്പിച്ചു പറഞ്ഞു.! അതു തന്നെയായിരുന്നു ഞങ്ങളുടെയും വിശ്വാസം

തലേരാധ്രിയുടെ തുടര്‍ച്ച പോലെ മഴ പതിയേ ചാറുന്നുണ്ട്‌. പുലര്‍ച്ചെ അഞ്ചരയ്ക്ക്‌ വെള്ളമെടുക്കാന്‍ കിണറിനടുത്തേക്കു പോയപ്പോള്‍ ഒരു പക്ഷിയുടെ ഉച്ചസ്വരത്തിലുള്ള കരച്ചില്‍ കേട്ടു. ഒരു നിലവിളി ശബ്ദം പോലെയായിരുന്നു അത്‌. ഞാന്‍ ഇതുവരെ കേള്‍ക്കാത്ത ഒന്ന്‌. മരക്കൊമ്പിലൊക്കെ ചാഞ്ഞു നോക്കിയെങ്കിലും പക്ഷിയെ കണ്ടെത്താനായില്ല. പക്ഷേ, ആ പരക്ഷികരച്ചില്‍ എന്റെ ഉള്ളില്‍ കിടന്നു. ജെബിച്ചായന്‍ ബസ്‌ ഡ്രൈവറാണ്‌. കാലത്ത്‌ ഏഴു മണിക്ക്‌ ജോലിക്കു പോയി.

Screenshot 2021 11 24 093423

വീടിനോടു ചേര്‍ന്നു ഞങ്ങള്‍ പലചരക്കു കട നടത്തുന്നുണ്ട്‌. ലോക്ഡാണ്‍ കാലത്തു ജെബിച്ചായനു പണിയില്ലാതായപ്പോള്‍ ലോണെടുത്തും വട്ടിപ്പലിശയ്ക്കു കടം വാങ്ങിയുമാണ്‌ കട തട്ടിക്കൂട്ടിയ. പത്തു മണിയായപ്പോള്‍ ജെബിച്ചായന്റെ ഫോണ്‍ വന്നു. “ഇടുക്കിയില്‍ ഉരുള്‍പൊട്ടിയിട്ടുണ്ടെന്നു വാര്‍ത്ത കേട്ടു, ശ്രദ്ധിച്ചോണേ.” ഉരുള്‍വെള്ളം വരുന്നെസ്സറിഞ്ഞു തറവാട്ടില്‍ നിന്നു അമ്മ വന്നു. സാധാരണ ഉരുള്‍പൊട്ടി വരുമ്പോള്‍ പുഴവെള്ളം ഒഴുക്കികൊണ്ടു വരുന്ന തടിക്കഷണങ്ങളും നാളികേരവുമെടുക്കാന്‍ ഞങ്ങളെല്ലാം ഇറങ്ങാറുണ്ട്‌.

പിന്നിലെ ഗെയ്റ്റിലൂടെ ഇറങ്ങി പാറയില്‍ കയറി നിന്നാല്‍ പിടിച്ചെടുക്കല്‍ എളുപ്പമാണ്‌. വീടിന്റെ പുറകുവശത്തെ വരാന്തയില്‍ നിന്നാല്‍ വെള്ളം കുതിച്ചൊഴുകുന്നത്‌ നന്നായി കാണാം. അതുകൊണ്ട്‌ മുണ്ടക്കയം കല്ലേപ്പാലം വഴിയിലുള്ള ആളുകളെല്ലാം പ്രളയ സമയത്തു വീട്ടിലാണ്‌ ഒത്തുകൂടുന്നത്‌. അന്നും കുട്ടികളും വലിയവരുമൊക്കെയായി പത്തിരുപത്തിയഞ്ചു ആളുകളോളം ഉണ്ടായിരുന്നു. ആകാശത്തു നിന്നെന്ന പോലെ കുതിച്ചു വരുന്ന മണ്ണു കലങ്ങി മറിഞ്ഞ വെള്ളത്തിലൂടെ വലിയ മരങ്ങള്‍ ഒഴുകി വരുന്നതു കണ്ടപ്പോള്‍ എന്തുകൊണ്ടോ ആ പക്ഷിയുടെ കരച്ചിലാണ്‌ ഓര്‍മവന്നത്‌. അത്രയും വലിയ മരങ്ങള്‍ വരുന്നത്‌ പതിവില്ല.

എല്ലാവരേയും വരാന്തയില്‍ നിന്നു ഹാളിലേക്കു മാറ്റി. പതിനൊന്നേമുക്കാല്‍ കഴിഞ്ഞപ്പോഴും എന്തോ ഒരു അസ്വസ്ഥത മനസ്സിനകത്തു ചൂറ്റിത്തിരിയുന്നു. “നമുക്കു പുറത്തു നിന്നു കാ്ചകള്‍ കാണാമെന്നു” പറഞ്ഞ്‌ എല്ലാവരേയും വീടിനു പുറത്തിറക്കി “എന്താ ഞങ്ങള്‍ വീട്ടിലേക്കു വന്നത്‌ ഇഷ്ടപ്പെട്ടില്ലേ.’ എന്നു അടുത്തുള്ള പെണ്‍കുട്ടി ചോദിച്ചു. “അല്ല മോളെ, എനിക്കെന്തോ പന്തികേട്‌ തോന്നുന്നു.” “ഈ വഴിയില്‌ ഏറ്റവും നല്ല വീട്‌ നിങ്ങളുടെയല്ലേ. ഇതിനൊന്നും പറ്റുകയില്ല.” അവള്‍ ഉറപ്പിച്ചു പറഞ്ഞു, അതു തന്നെയായിരുന്നു ഞങ്ങളുടെയും വിശ്വാസം. “ചേച്ചി ആധാര്‍ ഒക്കെ എടുത്തോണം” എന്ന്‌ ആരോ ഓര്‍മിപ്പിച്ചു.

ഞാന്‍ തിരികേ വീട്ടിലേക്കു കയറി, രണ്ടാമത്തെ മകള്‍ രേവതിയുടെ കല്യാണം ഉറപ്പിച്ചിരിക്കുകയാണ്‌. കുടുംബ്രശീയില്‍ നിന്നു കിട്ടിയ ലോണും കുറച്ചു സ്വര്‍ണം പണയം വച്ച കാശുമെല്ലാം കുട്ടി അവള്‍ക്കിത്തിരി പൊന്നു വാങ്ങാന്‍ രണ്ടരലക്ഷം രൂപ കരുതി വച്ചിരുന്നു. അതു സൂക്ഷിച്ചിരുന്ന ബാഗും ജെബിച്ചായന്റെ യൂണിഫോമും എടുത്ത്‌ ധൃതിയില്‍ പുറത്തേക്കിറങ്ങി. അപ്പോഴേക്കും വീടിനു പിന്നിലെ കല്‍ക്കെട്ടിന്റെ മതിലും അതിനോടു ചേര്‍ന്നു നിന്നിരുന്ന തേക്കും മഹാഗണിയുമെല്ലാം പുഴ കൊണ്ടുപോയിരുന്നു.

Screenshot 2021 11 24 093734

പറ്റാവുന്ന സാധനങ്ങള്‍ ഞങ്ങള്‍ പുറത്തിറക്കാം’ എന്നു പറഞ്ഞ്‌ അയല്‍പക്കത്തെ ചെറുപ്പക്കാര്‍ വീടിന്റെ താക്കോല്‍ വാങ്ങി. അവര്‍ രണ്ടടി നീങ്ങിയപ്പോള്‍ എനിക്കൊരു ഉള്‍വിളി തോന്നി. വേണ്ട മക്കളേ, ഒന്നും എടുക്കേണ്ട. കിട്ടാനുള്ളതാണെങ്കില്‍ കിട്ടും.” എന്നുപറഞ്ഞ്‌ താക്കോല്‍ തിരികെ വാങ്ങി. ഉച്ചയ്ക്ക്‌ പ്രന്തണ്ടേകാലായിരുന്നു അപ്പോള്‍ സമയം. പെട്ടെന്ന്‌ അവിടെ കൂടിയവരുടെ ആരവം കേട്ടു നോക്കുമ്പോള്‍ വീടു പുഴയിലേക്കു മറിഞ്ഞ്‌ ഒഴുകിപോകുന്നതാണ്‌ കണ്ടത്‌. 27 വര്‍ഷത്തെ അധ്വാനം ഒലിച്ചു പോകുകയാണ്‌. അത്‌ കണ്ടു നില്‍ക്കാന്‍ പറ്റിയില്ല. മകള്‍ തലചുറ്റി വീണു. പിന്നാലെ എനിക്കും കാഴ്ചകള്‍ മറഞ്ഞു.

ശുന്യതയിലാണ്‌ ഇപ്പോള്‍ ജീവിതം. ഉടുത്തു മാറാന്‍ വസ്ത്രങ്ങള്‍ പോലുമില്ലാതെ. കണ്ണടച്ചു ഉറങ്ങാന്‍ പോലുമാകുന്നില്ല.” പുഷ്പ ചേച്ചിയുടെ സ്വരം ഇടറാന്‍ തുടങ്ങി. ആയുസ്സിന്റെ അധ്വാനമായിരുന്നു; ഗൃഹനാഥന്‍ ജെബി കല്ലുപറമ്പില്‍ മുണ്ടക്കയത്തു നിന്നു കാഞ്ഞിരപ്പളളിയിലേക്കു ഓട്ടം പോകുന്ന ജീന ബസില്‍ 27 വര്‍ഷമായി ഡ്രൈവറാണ്‌. പ്രഷറും ഷുഗറുമൊക്കെ അട്ടുന്നുണ്ടെങ്കിലും ഞായറാഴ്ച ദിവസം മാത്രമാണ്‌ വീട്ടിലിരിക്കുന്നത്‌. കട തുടങ്ങിയപ്പോഴായിരുന്നു ഞങ്ങളുടെ വിട്‌ ഒന്നു നിവര്‍ന്നു നിന്നത്‌. കടയില്‍ മുന്നു ലക്ഷം വിലവരുന്ന സാധനങ്ങളുണ്ടായിരുന്നു. കടയും വീടിനൊപ്പം ഒലിച്ചു പോയി.

കടപ്പാട്: വനിത

LEAVE A REPLY

Please enter your comment!
Please enter your name here