ഇവരുടെ സന്ദര്‍ശനത്തിന് നന്ദി, ഇവരെനിക്കായി ഭക്ഷണവുമായാണ് വന്നത്; ഏവര്‍ക്കും പ്രചോദനമാണ് ഈ ദമ്പതികൾ

കൊച്ചിയില്‍ സ്വന്തമായുള്ള ചായക്കടയില്‍ ചായ വിറ്റ് കിട്ടുന്ന കാശ് സ്വരുകൂട്ടി വെച്ച്‌ ലോകം ചുറ്റി ശ്രദ്ധേയരായ ദമ്പതികളാണ് വിജയന്‍-മോഹന ദമ്ബതികൾ. ഈജിപ്ത്, സിങ്കപ്പൂര്‍, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ 25 ല്‍ പരം ലോക രാജ്യങ്ങള്‍ ചുറ്റു കറങ്ങി വന്നിരിക്കുകയാണ് ഇവര്‍. പ്രായത്തെ ഭയന്ന് ആഗ്രഹങ്ങളെ മനസ്സില്‍ ഒതുക്കി നിര്‍ത്തുന്നവര്‍ക്ക് ഇവര്‍ ഒരു പ്രചോദനമാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ വീട്ടിലെത്തിയിരിക്കുകയാണ് ഈ ദമ്ബതികൾ. ലാലിന്റെ ക്ഷണം സ്വീകരിച്ച് ഭക്ഷണപ്പൊതികളുമായി പ്രിയതാരത്തിന്റെ വീട്ടിലും ഇവരെത്തി. അവര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാനായതിന്റെ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ മോഹന്‍ലാല്‍ പങ്കുവെക്കുകയാണ്. ഇവരുടെ സന്ദര്‍ശനത്തിന് നന്ദി അറിയിച്ചുകൊണ്ട് താരം ഫേസ്ബുക്കില്‍ കുറിച്ച ഒരു കുറിപ്പ് ഇപ്പേള്‍ സമൂഹമാധ്യമങ്ങള്‍ എറ്റെടുത്തിരിക്കുകയാണ്.

83654127 2741580292564316 4454184838924075008 o

‘എല്ലാ പരിമിതികളെയും മറികടന്ന് കൊണ്ട് 25ലേറെ രാജ്യങ്ങള്‍ ചുറ്റികണ്ട അല്‍ഭുതപ്രതിഭാസങ്ങളായ, കൊച്ചിയിലെ ഗാന്ധി നഗറില്‍ പേരുകേട്ട ശ്രീ ബാലാജി കോഫി ഹൗസ് നടത്തുന്ന വിജന്‍ മോഹന ദമ്ബതികളുടെ സന്ദര്‍ശനത്തിന് നന്ദി. ഇവരെനിക്കായി ഭക്ഷണവുമായാണ് വന്നിരിക്കുന്നത്. ഏവര്‍ക്കും പ്രചോദനമാണ് ഇവര്‍.’ ദമ്പതിമാര്‍ക്കൊപ്പം എടുത്ത ചിത്രം പങ്കുവെച്ച്‌ മോഹന്‍ലാല്‍ ഇങ്ങനെ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here