ഹിറ്റ് തെലുങ്ക് ഗാനത്തിന് ചുവടുവെച്ച് നിത്യ ദാസും മകളും; വിഡിയോ വൈറൽ

മലയാളികളുടെ പ്രിയ നായികയാണ് നിത്യ ദാസ്. വിവാഹശേഷം സിനിമയിൽ സജീവമല്ലങ്കിലും സമൂഹമാധ്യമങ്ങളിലൂടെയും പരമ്പരകളിലൂടെയുമെല്ലാം നടി സാന്നിധ്യമറിയിക്കുന്നുണ്ട്. ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിൽ വിശേഷങ്ങൾ പങ്കുവെച്ച് നിത്യ ദാസ് എത്തിയ എപ്പിസോഡും വളരെയധികം ശ്രദ്ധ നേടിയിരുന്നു.

നിത്യ ദാസിനൊപ്പം മകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മകൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ നടി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അമ്മയും മകളും ചേർന്ന് അവതരിപ്പിച്ച ഒരു നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

ആർ ആർ ആർ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. മുൻപും മകൾക്കൊപ്പമുള്ള നൃത്ത വിഡിയോകൾ നിത്യ ദാസ് പങ്കുവെച്ചിട്ടുണ്ട്. രണ്ടു മക്കളാണ് നിത്യ ദാസിന്. സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലും സജീവമാണ് നിത്യ ദാസ്.

LEAVE A REPLY

Please enter your comment!
Please enter your name here