
നടി ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച വാഹനം അടുത്തിടെ മറ്റൊരു വാഹനത്തിൽ ഇടിച്ചതും അതേ തുടര്‍ന്നുള്ള സംഭവങ്ങളുമെല്ലാം അടുത്തിടെ സോഷ്യൽമീഡിയയിലുള്‍പ്പെടെ വലിയ ചർച്ചയായിരുന്നതാണ്. അതിന് ശേഷം പ്രതികരണവുമായി സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവെച്ച ഗായത്രി നിരവധി ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ നടി ഇൻസ്റ്റ ലൈവിനിടെ പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
‘ഫേസ്ബുക്കൊക്കെ എടുത്ത് നോക്കുമ്പോള്‍ വൃത്തികെട്ട കമന്‍റ്സ്, ട്രോള്‍സ് കാണാറുണ്ട്, ഇത് വഴി പൈസയുണ്ടാക്കുന്നത് ഇല്ലീഗൽ അല്ലേ, സാറിന് പറ്റുമെങ്കിൽ നാടിനെ നല്ല നാടാക്കാൻ, എലിയെ പേടിച്ച് ഇല്ലം ചുടാതെ എലിയെ ചുടാം, ദയവ് ചെയ്ത് ട്രോള്‍സ് ബാൻ ചെയ്യണം, വിനീതമായി അപേക്ഷിക്കുന്നു. കമന്‍റ്സ് സെക്ഷൻ ഓഫാക്കി വീഡിയോകളിടണം. കേരളത്തിൽ ട്രോള്‍സ് ബാൻ ചെയ്യണം. അനുവാദമില്ലാതെ വീഡിയോയും ഫോട്ടോയെക്കെ എടുക്കുന്നത് നിരോധിക്കണം.
സോഷ്യൽമീഡിയ അറ്റാക്കിനെ കുറിച്ച് എല്ലാവരിലും പേടി വരുത്തണം. ഇത് പറയണമെന്ന് തോന്നി. മിണ്ടാതിരുന്നിട്ട് കാര്യമില്ല, നമ്മളെ വെറുതെ ഇങ്ങനെ അടിച്ചമര്‍ത്താൻ സോഷ്യൽ മീഡിയയെ സമ്മതിക്കരുത്. ഇതൊക്കെ ബാൻ ചെയ്യുകയോ ഇത്തരത്തിൽ ചെയ്യുന്നവർക്കെതിരെ കേസെടുക്കുകയോ ചെയ്യണം’, ഇൻസ്റ്റ ലൈവിലെത്തി ഗായത്രി സുരേഷ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

തന്നെ കുറിച്ച് രണ്ട് യുട്യൂബ് ചാനലുകൾ നൽകിയ വ്യാജ വാർത്തയ്‍ക്കെതിരേയും ലൈവിൽ താരം പ്രതികരിച്ചിട്ടുണ്ട്. അടുത്തിടെ നൽകിയ രണ്ട് ഇൻർവ്യൂവിന് ശേഷം ഞാൻ ആദ്യമായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ലൈവിൽ വന്നിരിക്കുന്നത്. ഒരുമാസമായിട്ട് ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഞാൻ മണ്ടിയാണ്, പൊട്ടിയാണ്, കള്ളിയാണ്, ഞാൻ ഉഡായിപ്പാണ് എന്നൊക്കെ പറയുന്നത് എല്ലാം ഞാൻ ആക്സപ്റ്റ് ചെയ്യുന്നു,
പക്ഷേ എനിക്ക് നിങ്ങളോട് പറയാനുള്ളത് സോഷ്യൽ മീഡിയയിൽ മോശമായി കമന്‍റിടുന്ന ഒന്നോ രണ്ടോ ലക്ഷം പേരെ ഒഴിച്ചാൽ കേരളത്തിലെ മറ്റുള്ള ജനങ്ങൾ അങ്ങനെയാണെന്നെനിക്ക് തോന്നുന്നില്ല. ജനങ്ങള്‍ ബുദ്ധിയും ബോധമുള്ളവരാണ്, മനുഷ്യത്വമുള്ളവരാണ്, വിവേകം ഉള്ളവരുമാണ്, സോഷ്യൽമീഡിയയിൽ കാണുന്നവരല്ല കേരളം, നടി പറഞ്ഞിരിക്കുകയാണ്. മിണ്ടാതെയിരിക്കുമ്പോള്‍ വെറുതെ കുറേ ആരോപണങ്ങളുമായി ഓരോരുത്തര്‍ വരികയാണ്.
കഴിഞ്ഞ ദിവസം നോക്കിയപ്പോൾ രണ്ട് യുട്യൂബ് ചാനൽ ഇട്ടിരിക്കുന്നത് യുവ നടന്മാര്‍ക്കിടയില്‍ വലവീശുന്നതിനിടെ ഇതാ ഒരു പരല്‍മീന്‍ കൂടെ എന്നൊക്കെയാണ്, അവരെ കുറിച്ച് പറയാനാണ് ഞാൻ ലൈവിൽ വന്നത്. ആ വീഡിയോയിൽ പറയുന്നത് ഞാൻ ദിലീപേട്ടനെ വലവീശാൻ പോകുകയാണെന്നത്രേ, ദിലീപിന്‍റെ വീട്ടിൽ പോയി കാവ്യ ചേച്ചിയുടെ ജീവിതം തകർക്കാനാണ് ഞാൻ പോകുന്നതെന്നൊക്കെയും പറയുന്നുണ്ട്. എനിക്ക് ഇവരെ അറിയുക പോലുമില്ല.

ദിലീപേട്ടന്‍റെ സിനിമകളുടെ ഭയങ്കര ഫാനാണ് ഞാൻ. ദിലീപേട്ടനൊപ്പം അഭിനയിക്കുകയെന്നതൊക്കെ വലിയ സ്വപ്നവുമാണ്. എനിക്ക് ദിലീപേട്ടനയോ കാവ്യ ചേച്ചിയോ നേരിട്ട് അറിയുകയേ ഇല്ല, ഇതൊക്കെ നിയമവിരുദ്ധപരമായ കാര്യമാണ്. ഇവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കണം. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചാലാണല്ലോ കൂടുതൽ ആളുകളിലേക്ക് എത്താനാകുന്നത്. ഇതൊക്കെ സ്ത്രീകൾക്കെതിരായ അക്രമം ആണ്. ഇതൊക്കെ മാനനഷ്ടം ഉണ്ടാക്കുന്നതാണ്, ക്രിമിനൽ ഒഫൻസാണ്.
നടക്കാത്ത കാര്യം ഉണ്ടാക്കി പറഞ്ഞുകൊണ്ടിരിക്കുകയാണ്, സോഷ്യൽ മീഡിയ തുറന്ന് കഴിഞ്ഞാൽ ട്രോൾസും വൃത്തികെട്ട കമന്‍റ്സുമൊക്കെയാണ്, ഇതൊക്കെ കണ്ട് വളർന്ന് വരുന്ന ഒരു തലമുറയുണ്ട്. അവർ പഠിക്കുന്നത് ആക്രമണമാണ് വേ ഓഫ് ലൈവ് എന്നൊക്കെയാണ്, ഏറെ അടിച്ചമര്‍ത്തപ്പെട്ട അവസ്ഥയിലാണ് ഞാനിപ്പോള്‍.ഇതൊക്കെ പറഞ്ഞത് കൊണ്ട് സിനിമ വരില്ലേ ആൾക്കാരൊക്കെ എന്നെ വെറുക്കുമോ എന്നൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല.
പറയാനുള്ളത് പിണറായി വിജയന്‍ സാറിനോടാണ്. നമ്മുടെ മുഖ്യമന്ത്രിയോടാണ്. നിരവധിപേര്‍ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സാറിന്‍റെ എല്ലാ നടപടികളേയും വിലമതിക്കുന്ന ആളാണ് ഞാൻ. സാര്‍ ഇത് കേള്‍ക്കുമെന്ന് കരുതുന്നു. സാർ ഇത് കേൾക്കും ഇത് എങ്ങനെയാണ് സാറിന്‍റെ അടുത്തെത്തിക്കുന്നതെന്ന് എനിക്കറിയില്ല, ഗായത്രിയുടെ വാക്കുകള്‍.