ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാൻ എനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാതെ രണ്ടിന്റെയും ഇടയിൽ ഉള്ള ഈ നിൽപ്പ് പരമ ബോറാണ്; ഹരീഷ് പേരടി

Hareesh Peradi

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ശബരിമലയിൽ എത്തിയപ്പോൾ ഉണ്ടായ പെരുമാറ്റം വിശ്വാസികളെ അ പമാനിക്കുന്ന വിധമായിരുന്നു എന്ന തരത്തിൽ വിവാദം ഉയർന്നിരുന്നു. അദ്ദേഹം െതാഴുതില്ലെന്നും കൈനീട്ടി തീർഥം വാങ്ങിയ ശേഷം അതു കയ്യിൽ തൂത്ത് കളഞ്ഞുവെന്നുമാണ് ഉയർന്ന ആ രോപണം.

സംഭവത്തിൽ മന്ത്രിയെ അ നുകൂലിച്ചും എ തിർത്തും പ്ര തികരണങ്ങൾ ഉണ്ടായപ്പോൾ വേറിട്ടൊരു അഭിപ്രായം പങ്കിടുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കുറിപ്പിന്റെ പൂർണരൂപം;

ദേവസ്വം മന്ത്രി ക്ഷേത്ര നടക്കൽ പോയി നിൽക്കണം എന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ല. ക്ഷേത്ര നടത്തിപ്പിന്റെ കാര്യസ്ഥനായി ഓഫിസിൽ ഇരുന്നാൽ മതി. ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാൻ എനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാതെ രണ്ടിന്റെയും ഇടയിൽ ഉള്ള ഈ നിൽപ്പ് പ രമ ബോറാണ്. കൈകൾ താഴത്തി കുട്ടികെ ട്ടി അച്ചടക്കത്തോടെ നിൽക്കുന്നതും കൈകൾ കൂപ്പി അച്ചടക്കത്തോടെ നിൽക്കുന്നതും ഒരു പോലെയാണ്.

247761366 1101814807025534 3511533064830756508 n

ര ക്തസാഷി മണ്ഡപത്തിന്റെ മുന്നിൽ അച്ചടക്കത്തോടെ കൈകൾ മുഷ്ടി ചുരട്ടി ആകാശത്തേക്ക് ഉയർത്തി പൂക്കൾ അർപ്പിക്കുന്നതു പോലെ. താത്പര്യമുള്ള സ്ഥല്ത്ത് പോവാൻ അവകാശമുള്ളതുപോലെ താത്പര്യമില്ലാത്ത ഏതും സ്ഥലത്തും പോവാതിരിക്കാനും നിങ്ങൾ ഏത് സ്ഥാനത്തിരുന്നാലും ഭരണഘടന അവകാശം നൽകുന്നുണ്ട്.

രാധാകൃഷണൻ എന്ന ദളിത് സഹോദരൻ, സഖാവ് ദേവസ്വം മന്ത്രിയായതിൽ ഏറ്റവും അഭിമാനിക്കുന്ന രാഷ്ട്രിയമാണ് എന്റെത്. പക്ഷെ ഇഷ്ടമില്ലാത്ത സ്ഥലത്ത് പോയി നിന്നതിനു ശേഷമുള്ള അതി വിപ്ലവ പ്രസംഗത്തിനോട് ദുഖവും നിരാശയും മാത്രം – അദ്ദേഹം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here