
കേരളക്കരയിൽ ഏറ്റവും ശ്രദ്ധനേടിയ താരസുന്ദരിയാണ് നടി സാനിയ ഇയ്യപ്പൻ. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ നായികയായി അഭിനയിച്ച സാനിയ 3 വർഷത്തിനുള്ളിൽ മലയാളത്തിലെ ഗ്ലാമറസ് ക്യൂൻ എന്നറിയപ്പെടുന്ന നടിയായി മാറി കഴിഞ്ഞു.
നടിമാരിൽ ഫാഷൻ സെൻസേഷണൽ എന്നാണ് സാനിയയെ വിശേഷിപ്പിക്കേണ്ടത്. ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുള്ള സാനിയ എപ്പോഴും അതിൽ വെറൈറ്റി കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്.

രാജസ്ഥാനിലെ ജയ് സൽമാർ മരുഭൂമിയിൽ നിന്നും ഒട്ടകത്തിന് മുകളിൽ ഇരിക്കുന്ന ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് സാനിയ ഇയ്യപ്പൻ. തലയിൽ കെട്ടും കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഒട്ടകത്തിന് മുകളിൽ ഇരിക്കുന്നത്. ആരാണ് ഈ വിശ്വസുന്ദരിയെന്നാണ് ആരാധകർ ചോദിക്കുന്നത്.
സാനിയയുടെ നോർത്ത് ഇന്ത്യൻ യാത്രയുടെ ഭാഗമായിട്ടാണ് താരം രാജസ്ഥാനിൽ എത്തിയത്. ജയ്‌പ്പൂരിൽ നിന്നുള്ള ഫോട്ടോസ് നേരത്തെ തന്നെ സാനിയ പങ്കുവച്ചിരുന്നു. യാമിയാണ് സാനിയയുടെ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

