
മലയാളികള്ക്ക് പ്രിയങ്കരിയായ നടി നവ്യാനായർ തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ബി.എം.ഡബ്ള്യൂവിന്റെ മിനി സീരിസിലെ കൂപ്പർ കൺട്രിമാൻ എന്ന ആഡംബര കാറാണ് നവ്യാനായർ വാങ്ങിയത്. ഏകദേശം 40 ലക്ഷം രൂപ എക്സ്-ഷോറൂം വില വരുന്ന വാഹനത്തിന് ഓൺ റോഡ് വില ഏകദേശം 50 ലക്ഷം രൂപയ്ക്ക് അടുത്താണ്.
2020-ലാണ് ഈ കാർ കൂടുതലായി ഇന്ത്യൻ മാർക്കറ്റിലേക്ക് എത്തിയത്. നടി രമ്യ നമ്പീശൻ ഈ വർഷം ആദ്യം കൺട്രിമാൻ സ്വന്തമാക്കിയിരുന്നു. നടി മമത മോഹൻദാസ് പോർഷെ 911 കരേറെ എസും ഐശ്വര്യ ലക്ഷ്മി മെഴ്‌സിഡസ് ബെൻസിൻ്റെ എ.എം.ജി ഗ്ലീ 53യും വാങ്ങിയത് ഈ വർഷം തന്നെയായിരുന്നു. നവ്യയുടെ നായർ വാങ്ങിയ കൂപ്പർ കൺട്രിമാൻ 1998 സി.സി എൻജിനാണ്.

14.34 കെ.എം.പി.എൽ ആണ് കമ്പനി പറയുന്ന മൈലേജ്. 5 പേർക്ക് ഇരിക്കാവുന്ന വണ്ടി ആദ്യം എസ്.യു.വി മോഡൽ ആയിട്ടാണ് മിനി ഇറക്കിയത്. 51 ലിറ്റർ ആണ് ഫ്യൂവൽ കപ്പാസിറ്റി. 225 ആണ് വാഹനത്തിന്റെ മാക്സിമം സ്പീഡ്. ഇന്ത്യയിലെ ഒട്ടുമിക്ക ബോളിവുഡ് സിനിമ താരങ്ങളും മിനിയുടെ ഒരു വാഹനം സ്വന്തമായിട്ടുളളവരാണ്.

കഴിഞ്ഞ 6 വർഷമായി സിനിമയിൽ നിന്ന് വിട്ടുനിന്ന നവ്യാനായർ ഒരു ഇടവേളയ്ക്ക് ശേഷം ഒരുത്തി എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി. ഷൂട്ടിംഗ് പൂർത്തിയായ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
