
ആദ്യമായി കുഞ്ഞിന്റെ മുഖം കാണിച്ച് ഫോട്ടോകള്‍ പങ്കുവച്ച്, ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് ശ്രേയ. ഇതിന് മുന്‍പ് കുഞ്ഞിന് ഒപ്പമുള്ള ഫോട്ടോകള്‍ ഗായിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു എങ്കിലും, മുഖം കാണിച്ച് കൊണ്ട് ഫോട്ടോ പങ്കുവയ്ക്കുന്നത് ഇതാദ്യമാണ്.
ആറ് മാസം പൂര്‍ത്തിയായപ്പോഴാണ് ശ്രേയ ഘോഷാല്‍ മകന്റെ മുഖം ആരാധകര്‍ക്ക് കാണിച്ചിരിയ്ക്കുന്നത്. വാവ തന്നെ സ്വയം പരിയപ്പെടുത്തും വിധമുള്ള അടിക്കുറിപ്പാണ് ഫോട്ടോയ്ക്ക് നല്‍കിയിരിയ്ക്കുന്നത്. ‘ഹായ്, ഞാന്‍ ദേവ്യാന്‍. എനിക്ക് ഇന്ന് ആറ് മാസം പൂര്‍ത്തിയായി. നിലവില്‍ എനിക്ക് ചുറ്റുമുള്ള ലോകം നിരീക്ഷിക്കുന്നതിന്റെയും,

ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കുന്നതിന്റെയും ചിത്രങ്ങളിലൂടെ പുസ്തകങ്ങള്‍ വായിക്കുന്നതിന്റെയും ചെറിയ തമാശകള്‍ക്ക് പൊട്ടി ചിരിക്കുന്നതിന്റെയും അമ്മയുമായി അഗാധമായ സംഭാഷണം നടത്തുന്നതിന്റെയും തിരക്കിലാണ്. അമ്മയ്ക്ക് എന്നെ മനസ്സിലാവുന്നുണ്ട്. എനിക്ക് സ്‌നേഹവും അനുഗ്രഹവും അറിയിച്ച എല്ലാവര്‍ക്കും നന്ദി’ എന്ന് കുഞ്ഞ് വാവ പറയുന്നു എന്ന് ശ്രേയ ഘോഷാല്‍ എഴുതി.

ബോളിവുഡിലെയും കോളിവുഡിലെയും മോളിവുഡിലെയും സാന്റവുഡിലെയും എല്ലാം താരങ്ങളും ആരാധകരും ഫോട്ടോയ്ക്ക് സ്‌നേഹവും ഇഷ്ടവും അറിയിച്ച് കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. എന്തൊരു ക്യൂട്ട് ആണ് എന്നാണ് ഭൂരിഭാഗം ആളുകളുടെയും കമന്റുകള്‍.
