സോഷ്യൽ മീഡിയയിൽ വൈറലായി ദൃശ്യയുടെ കിടിലം ഡാൻസ്– വീഡിയോ കാണാം

Drishya Raghunath 1

യുവാക്കളുടെ പൾസ് അറിഞ്ഞ് സിനിമ ചെയ്യുന്ന സംവിധായകനായ ഒമർ ലുലുവിന്റെ ആദ്യം സംവിധാന ചിത്രമായ ഹാപ്പി വെഡിങ്ങിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ദൃശ്യ രഘുനാഥ്. സിനിമയുടെ രണ്ടാം പകുതി മുതൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ധാരാളം മുഹൂർത്തങ്ങളിലൂടെ ആയിരുന്നു ദൃശ്യയുടെ വരവ്.

സിനിമയിലെ രണ്ട് നായികമാരെയും ജനം ഏറ്റെടുക്കുകയും ചെയ്തു. ആദ്യ പകുതിയിലെ നായികയായ അനു സിത്താര ഇന്ന് മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ്. ദൃശ്യയാകട്ടെ പഠനം പൂർത്തിയാക്കിയ ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരികയാണ്. തെലുങ്ക് ചിത്രമായ ഷാദി മുബാറക് എന്ന സിനിമയിലൂടെ ദൃശ്യ മടങ്ങി വരവ് ഗംഭീരമാക്കി.

ഇത് കൂടാതെ ഒരു മലയാള ചിത്രത്തിന്റെ ഷൂട്ടിങ്ങും ഇപ്പോൾ നടക്കുന്നുണ്ട്. ആദ്യ സിനിമയിൽ തനിക്കൊപ്പം ഉണ്ടായിരുന്ന സഹനടിയായ മെറീന മൈക്കിളിന് ഒപ്പമുള്ള ചില സെൽഫികൾ ദൃശ്യ ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. കേരളത്തിൽ പ്രശസ്തമായ ക്ലോത്തിങ്ങ് ബ്രാൻഡായ സ്വയംവര സിൽക്‌സിന്റെ ധാരാളം ഫോട്ടോഷൂട്ടുകൾ ദൃശ്യ ചെയ്തിട്ടുണ്ട്.

ദൃശ്യയെ കൂടാതെ നിരവധി സിനിമ-സീരിയൽ താരങ്ങളും സ്വയംവരയുടെ ഫോട്ടോഷൂട്ടിൽ മോഡലായിട്ടുണ്ട്. ഇപ്പോഴിതാ ദൃശ്യ ബോളിവുഡിൽ ഒരു സൂപ്പർഹിറ്റ് സോങ്ങിന് തങ്ങളുടെ ബ്രാൻഡ് സാരിയിൽ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ്.

സൽമാൻ ഖാൻ നായകനായ ദബാംഗ് 2-വിലെ “ഫെവിക്കോൾ സെ” എന്ന പാട്ടിനാണ് ദൃശ്യ ചുവടുവച്ചത്. കരീന കപൂർ നിറഞ്ഞാടിയ പാട്ടിൽ ദൃശ്യവും ഗംഭീര ഡാൻസാണ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് സാരിയിലാണ് ദൃശ്യയുടെ ഡാൻസ്.

LEAVE A REPLY

Please enter your comment!
Please enter your name here