
ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്. ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ക്വീ ൻ എന്ന ചിത്രത്തിന് ശേഷം പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല കൈ നിറയെ ചിത്രങ്ങളാണ്.

ക്വീനിന്റെ വിജയത്തെ തുടർന്ന് പ്രേതം 2, ലൂസിഫർ, കൃഷ്‌ണൻകുട്ടി പണി തുടങ്ങി, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ യാത്രകളെ ഏറെ പ്രണയിക്കുന്ന ഒരാൾ കൂടിയാണ് സാനിയ. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ആ വിശേഷങ്ങൾ ആരാധകരുമായി സാനിയ പങ്ക് വെക്കാറുമുണ്ട്.

സൈമ അവാർഡ്‌സിലും താരം പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നടിയുടെ ഫോട്ടോഷൂ ട്ടുകൾക്ക് വലിയ വി മർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്. അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന സാനിയ ജിമ്മിലെ വർക്ക്ഔട്ട് സെക്ഷനുകൾ മുടക്കാറില്ല.

കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിൽ അവധി ദിനങ്ങൾ ആസ്വദിക്കുന്ന നടിയുടെ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ. യാമിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.


