‘അച്ഛനോട് അത്ര അടുപ്പമായിരുന്നു അവന്’; യജമാനന്റെ ചിതക്കരികിൽ നിന്ന് മാറാതെ ഒരു നായ

bRSg9iJ

തെങ്ങുകയറ്റത്തൊഴിലാളിയായ ദിവാകരന്റെ വേർപാടിൽ മനം നൊ ന്ത് നടക്കുകയാണ് അർജു എന്ന വളർത്തു നായ. കൊല്ലം മൈനാഗപ്പള്ളി ഇടവനശ്ശേരി കളത്തിലയ്യത്ത് വീട്ടിൽ ദിവാകരൻ(62) മ രിച്ചത് ഈ മാസം ഒന്നിനാണ്.

കാൻസർ രോ ഗബാധിതനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ വയ്യാതെ ആകുകയും മ രണപെടുകയും ചെയ്തു. സം സ്കാരം കഴിഞ്ഞ് ദിവസമായിട്ടും ചിതയൊരുക്കിയ സ്ഥലത്തു കിടക്കുകയാണ് അർജു.

ദിവാകരൻ ജീവിച്ചിരിക്കുന്ന കാലത്ത്, പണിസ്ഥലത്തുൾപ്പെടെ എല്ലായിടത്തും കൂടെ പോകുമായിരുന്നു അർജു. രണ്ടര വയസുള്ള അർജു കുഞ്ഞായിരിക്കുമ്പോഴേ വീട്ടിൽ വന്നു കയറിയതാണ്. ആഹാരം കൊടുത്തും കൊഞ്ചിച്ചും ദിവാകരൻ വളർത്തി. ദിവാകരനും അർജുവും തമ്മിലുള്ള സ്നേഹബന്ധം പറയുകയാണ് മകൻ ബിജു.

nt1yEXa

‘‘അച്ഛൻ പണിക്കുപോകുന്ന വീടുകളിലും അവൻ കൂടെപ്പോകുമായിരുന്നു. ആരെയും ഉപദ്രവിക്കില്ല. അച്ഛനോട് അത്ര അടുപ്പമായിരുന്നു. സംസ്കാരം നടന്നത് ഇൗ മാസം രണ്ടിനാണ്. അന്നു തൊട്ട് ചിതയൊരുക്കിയ സ്ഥലത്ത് നിന്നു മാറാൻ കൂട്ടാക്കുന്നില്ല. പകൽ അഴിച്ചുവിടുമ്പോഴെക്കെ അവിടെപ്പോയി മണ്ണോടു ചേർന്നു കിടക്കും.

അച്ഛന്റെ മര ണശേഷം ആദ്യത്തെ കുറച്ചുദിവസം ആഹാരമേ കഴിച്ചില്ല. അന്ന്, മൃ തദേഹം കിടത്തിയ മുറിക്കുള്ളിലേക്കും ഇടയ്ക്കൊക്കെ വന്നുനോക്കും. ചിതയെരിയുമ്പോഴും മാറാതെ അടുത്തുതന്നെയുണ്ടായിരുന്നു. ഇപ്പോൾ കുഴിമാ ടത്തിനരികിൽ പോയി കിടക്കും. അപരിചിതർ അടുത്തുവന്നാൽ മാത്രം ഒന്നു മാറിനിൽക്കും. അച്ഛൻ ഇനി വരില്ലെന്ന് അവനു മനസ്സിലായിക്കാണും.

7h6gead

LEAVE A REPLY

Please enter your comment!
Please enter your name here