ഈ പോലീസുകാരിയാണ് ഇന്നത്തെ താരം; തളർന്നുവീണ യുവാവിനെ തോളിലേറ്റി പൊലീസുകാരി

ചെന്നൈ ഉൾപ്പെടെ നിരവധിയിടങ്ങളിൽ മഴ തുടരുകയാണ്. മഴക്കെടുതിയെത്തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങളിൽ പൊലീസുകാർ ഉൾപ്പെടെ നിരവധിപ്പേരാണ് രക്ഷാപ്രവർത്തനത്തിനായി എത്തുന്നത്.

ഇപ്പോഴിതാ തളർന്നു വീണ യുവാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്ന ഒരു പൊലീസ് ഓഫീസറുടെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്.

മഴക്കെടുതി നേരിടുന്ന പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയതാണ് ഇൻസ്പെക്റ്റർ രാജേശ്വരിയും കൂട്ടരും അപ്പോഴാണ് ബോധരഹിതനായി ഒരാൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്, അദ്ദേഹത്തിന് ജീവനുണ്ട് എന്നറിഞ്ഞതോടെ ഉടൻ തന്നെ അയാളെ തോളിലേറ്റി ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു രാജേശ്വരി.

ഉടൻ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ആശുപത്രി ഐസിയുവിൽ തുടരുകയാണ് 28 കാരനായ ഉദയ്കുമാർ. അതേസമയം യുവാവിനെയും തോളിലേറ്റി നടക്കുന്ന രാജേശ്വരിയുടെ

ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ പ്രചരിച്ചതോടെ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി അഭിനന്ദനപ്രവാഹങ്ങളാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here