മിയയും കുഞ്ഞും വീട്ടിലേക്ക് എത്തിയപ്പോഴുള്ള സന്തോഷനിമിഷം പങ്കുവെച്ചു താരത്തിന്റെ സഹോദരി ജിനി; വീഡിയോ കാണാം

miya 2

മലയാളത്തിന്റെ പ്രിയതാരം മിയ തനിക്ക് ആദ്യത്തെ കൺമണിയായി ആൺകുഞ്ഞ് പിറന്ന വിവരം ജൂലൈയിലാണ് ആരാധകരെ അറിയിച്ചത്. പാലായിലെ മാർസ്ലീവാ മെഡിസിറ്റിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ഇൻസ്റ്റഗ്രാമിലൂടെയാണ് പൊന്നോമനയുമൊത്തുള്ള ചിത്രവും സന്തോഷവും മിയയും ഭർത്താവ് അശ്വിനും ആദ്യമായി പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. വ്യവസായി അശ്വിന്‍ ഫിലിപ്പ് ആണ് താരത്തിന്റെ ജീവിത പങ്കാളി.

മിയയുടെ വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയും ആരാധകരും ആഘോഷപൂര്‍വമാണ് ഏറ്റെടുത്തത്. 2020ൽ ആയിരുന്നു താരത്തിന്റെ വിവാഹം. കൊവിഡ് കാലത്തായിരുന്നതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് താരത്തിന്റെ വിവാഹത്തിൽ പങ്കെടുത്തത്. മറ്റ് സെലിബ്രിറ്റികളെ പോലെ മിയ തന്റെ ​ഗർഭകാലം സോഷ്യൽമീഡിയ വഴി പരസ്യപ്പെടുത്തുകയോ ആഘോഷിക്കുകയോ ചെയ്തിരുന്നില്ല. ഇപ്പോഴിതാ, മിയയുടെ അക്കാലത്തെ വിശേഷങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരത്തിന്റെ സഹോദരി ജിനി.

miya 1

ഗര്‍ഭകാലത്ത് മിയയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരേയും അറിയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ജിനി തന്റെ യൂ ട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. പ്രസവത്തിനുള്ള തിയ്യതിക്ക് രണ്ട് മാസം മുമ്പ് തന്നെ കുഞ്ഞ് പിറന്നുവെന്നും ശേഷം ഒരു മാസത്തോളം കുഞ്ഞ് എൻഐസിയുവിൽ ആയിരുന്നുവെന്നും ശേഷമാണ് കുഞ്ഞിനെ തങ്ങളുടെ കൈകളിലേക്ക് ലഭിച്ചതെന്നും ജിനി പറഞ്ഞു.

മിയയും കുഞ്ഞും ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. കുഞ്ഞ് ആരോ​ഗ്യവാനായി വീട്ടിലേക്ക് എത്തിയപ്പോഴുള്ള വീഡിയോയും ജിനി പങ്കുവെച്ചിട്ടുണ്ട്. വീഡിയോ കണ്ടവരെല്ലാം ‘മിയയുടെ പപ്പയെ കാണാനാകും ലൂക്ക പെട്ടന്ന് നിങ്ങളിലേക്ക് എത്തിയത്’ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ലൂക്ക ജനിച്ച് രണ്ട് മാസങ്ങൾക്ക് ശേഷമാണ് മിയയുടെ പിതാവ് ജോർജ് ജോസഫ് മ രിച്ചത്. ലൂക്കയുടെ മാമോദീസ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും മിയ ആരാധകരുമായി പങ്കുവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here