സ്പെയിനിൽ തക്കാളി പരസ്പരം വാരിയെറിയുന്ന ആഘോഷം നാം എല്ലാവരും കണ്ടിട്ടുള്ളതാണ്. അതുപോലൊരു വ്യത്യാസ്തമായ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
കർണാടക–തമിഴ്നാട് അതിർത്തിയിലെ ഗ്രാമത്തിലാണ് ഗോരെഹബ്ബ ഉൽസവം ആഘോഷിക്കുകയാണ്. വർഷങ്ങളായി തുടരുന്ന ആഘോഷമാണിത്.

പശുക്കളുള്ള വീടുകളിലെത്തി ചാണകം ശേഖരിച്ച് കൊണ്ടുവന്ന ശേഷമാണ് ഉൽസവം. ട്രക്കുകളിൽ ചാണകം കയറ്റി ഗുമതാപുര ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തും.
പിന്നീട് പുരോഹിതനെത്തി പൂജ നടത്തിയ ശേഷം ചാണകം തുറസായ സ്ഥലത്ത് കൂട്ടിയിടും. ഇതിന് ശേഷം ജനങ്ങൾ പരസ്പരം ചാണകം വാരിയെറിയും.
പ്രധാനമായും ആൺകുട്ടികളും പുരുഷൻമാരുമാണ് ഈ ആഘോഷത്തിൽ പങ്കെടുക്കുന്നത്. രോഗങ്ങൾ മാറാൻ ചാണകം െകാണ്ടുള്ള ഏറ് നല്ലതാണെന്നും

ചാണകത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നുമാണ് ഇവിടുത്തെ വിശ്വാസം. ഗോരെഹബ്ബ ഉൽസവം കാണാൻ ഒട്ടേറെ പേർ ഇവിടെ എത്താറുണ്ട്. പലർക്കും ഈ ആഘോഷം എന്നത് ഒരു അതിശയം ആണ്.


Men fling #cowdung at each other during the annual #GoreHabba festival, where people throw and smear each other with cow dung, in #Gumatapura village situated some 180 Km south of #Bangalore.
— Onmanorama (@Onmanorama) November 7, 2021
Manjunath Kiran / AFP pic.twitter.com/vP2NUlHTST