
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിലൂടെയാണ് സുചിത്ര നായര്‍ പ്രേക്ഷകര്‍ക്ക് പരിചിതയായത്. വില്ലത്തിയായ നായികയ്ക്ക് പ്രേക്ഷക പ്രിയം ലഭിയ്ക്കുന്നത് ഒരുപക്ഷെ ആദ്യമായിരിയ്ക്കും. പദ്മിനി എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ സുചിത്ര അവതരിപ്പിച്ചത്. പപ്പിയും മമ്മിയുമാണ് വാനമ്പാടി സീരിയലിന്റെ ഹൈലൈറ്റ്.
സീരിയല്‍ അവസാനിച്ച ശേഷവും പപ്പി എന്ന കഥാപാത്രം പ്രേക്ഷക മനസ്സില്‍ തങ്ങി നിന്നു. തടി കുറച്ച് പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുചിത്ര തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ്. നീല നിറത്തിലുള്ള ഗൗണ്‍ ധരിച്ച് നടു റോഡില്‍ നിന്നും എടുത്ത ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ നടി പങ്കുവച്ചിരിയ്ക്കുന്നത്
ജിമ്മില്‍ പോകാനും വര്‍ക്കൗട്ട് ചെയ്യാനുമൊക്കെ തനിയക്ക് ഭയങ്കര മടിയായിരുന്നു എന്ന് നേരത്തെ സുചിത്ര പറഞ്ഞിരുന്നു. എന്നാല്‍ കൃത്യമായുള്ള ഡാന്‍സ് പ്രാക്ടീസിലൂടെയും മറ്റുമാണ് നടി തടി കുറച്ചത്. അഭിനേത്രി എന്നതിനപ്പുറം നല്ലൊരു നര്‍ത്തകിയാണ് സുചിത്ര. മോഹിനിയാട്ടത്തില്‍ പരിശീലനം നേടിയ സുചിത്ര അഭിനയത്തെക്കാള്‍ പ്രാധാന്യം ഇപ്പോള്‍ നൃത്തത്തിന് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്.

വാനമ്പാടി എന്ന സീരിയലിലൂടെയല്ല സുചിത്രയുടെ അരങ്ങേറ്റം. അതന് മുന്‍പ് കൃഷ്ണ കൃപ സാഗരം എന്ന ചിത്രത്തില്‍ ദുര്‍ഗ്ഗ ദേവിയായി അഭിനയിച്ചിരു്നനു. എന്നാല്‍ പ്രേക്ഷക ശ്രദ്ധ നേടിയത് വാനമ്പാടിയിലെ പപ്പിയൂടെയാണ്. തിരുവനന്തപുരം സ്വദേശിയായ സിചിത്ര മാര്‍ ഇവാനിയസ് കോളേജിലാണ് പഠിച്ചത്. ബി എ കൊമേഴ്സ് പൂര്‍ത്തിയാക്കിയ നടി പിന്നീത് അഭിനയത്തിലേക്കും നൃത്തത്തിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ്.
സുചിത്ര അഭിനയിക്കുന്നതിനേട് സഹോദരന് താത്പര്യമില്ലായിരുന്നുവത്രെ. ഒറ്റ സീരിയലില്‍ അഭിനയിക്കാന്‍ മാത്രമുള്ള അനുവാദം കൊടുക്കുകയായിരുന്നു. എന്നാൽ വാനമ്പാടി ഹിറ്റായതോടെ വീട്ടുകാര്‍ക്കും സന്തോഷമായി.




















