പാവാടയിൽ തനിനാടൻ ലുക്കിൽ ശാലിൻ; ഫോട്ടോസ് പങ്കുവെച്ചു താരം

Shalin Zoya 1

മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളും ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയുമാണ് ശാലിൻ സോയ. മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ്.

മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്. ഇതുവരെ മുപ്പതോളം ചിത്രങ്ങളിൽ വലുതും ചെറുതുമായ നിരവധി വേഷങ്ങൾ താരം കൈകാര്യം ചെയ്തു. അടുത്തിടെ തൻ്റെ ശരീരഭാരം വളരെ നന്നായി കുറച്ചു കൊണ്ട് ശാലിൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയിരുന്നു.

Shalin Zoya 5

68 കിലോയിൽ നിന്നും വളരെ ചുരുക്കം നാളുകൾ കൊണ്ട് 55 കിലോയിൽ എത്തിക്കുവാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ശാലിൻ. ഫോട്ടോസും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

കേരള പിറവിയോട് അനുബന്ധിച്ചാണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. തനി നാടൻ ലുക്കിൽ മുടി തെന്നിയിട്ട് പാവാടയിലും ഉടുപ്പിലുമാണ് താരം ഉള്ളത്. നീല കളർ പാവാടയും ഉടുപ്പുമാണ് ഇട്ടിരിക്കുന്നത്. അമാൽ സൈറ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രങ്ങൾ വൈറൽ ആണ്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Shalin Zoya 4
Shalin Zoya 3
Shalin Zoya 2

LEAVE A REPLY

Please enter your comment!
Please enter your name here