
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവി ചന്ദന. കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ദേവി ചന്ദന പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലേക്കും മാറുകയായിരുന്നു. നല്ലൊരു നർത്തകി കൂടിയാണ്. ഗായകനായ കിഷോർ വർമയാണ് ദേവി ചന്ദനയുടെ ഭർത്താവ്.
ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പൗർണമിത്തിങ്കൾ സീരിയലിലാണ് ദേവി ചന്ദന ഇപ്പോൾ അഭിനയിക്കുന്നത്. അതുപോലെ തന്നെ താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.
വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആകുന്നത്. താരം ഫോളോ ചെയുന്ന ഡയറ്റ് ചാർട് ആണ് കാണിക്കുന്നത്. വിഡിയോയിൽ താരവും ഭർത്താവും പറയുന്നത് ഇങ്ങനെ,

ലോക് ഡൗൺ ഇടവേളകളിലും കൃത്യമായി ഫിറ്റ്നസ് ശ്രദ്ധിക്കുമായിരുന്നു. ഇടയ്ക്ക് ഒരു ആ ക്സിഡ ന്റ് സംഭവിച്ചു. അതില്‍ പിന്നെ വണ്ണം കൂടുകയായിരുന്നു. ഒരു മാസം റസ്റ്റ് ആയിരുന്നു. മരുന്ന് കഴിക്കുന്നത് കൊണ്ട് ഡയറ്റ് പറ്റില്ലായിരുന്നു. ഇടയ്ക്ക് ഒരു ഓൺലൈൻ ഫിറ്റ്നസ് പ്രോഗ്രാമിൽ ചേർന്നു. നമുക്കിണങ്ങുന്ന ഡയറ്റ് അവർ തന്നെ ക്രമീകരിച്ചു.
വർക് ഔട്ടും ഡയറ്റും ചേരുന്നതാണ് ഈ പ്രോഗ്രാം. അത് വളരെയധികം ഗുണം ചെയ്തു.ഭക്ഷണം കഴിച്ചു തന്നെ വണ്ണം കുറക്കാം. വിഡിയോയിൽ താരം കഴിക്കുന്ന ഭക്ഷണ രീതിയും ചെയുന്ന വർക്ക്‌ഔട്ടും കാണിച്ചു തരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തുന്നത്.