പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി ആലിസ് ക്രിസ്റ്റി; വിഡിയോ

Alice Christy Gomez 1

സീരിയൽ താരം ആലിസ് ക്രിസ്റ്റി വിവാഹിതയാകുന്നു. പത്തനംതിട്ട സ്വദേശി സജിൻ ആണു വരൻ. നവംബർ 18ന് ആണ് വിവാഹം. തന്റെ യൂട്യൂബ് ചാനലിലെ ആദ്യ വിഡിയോയിലൂടെയാണ് ആലിസ് വിവാഹവിശേഷങ്ങൾ പങ്കുവച്ചത്.

പ്രതിശ്രുത വരൻ സജിനും ഒപ്പമുണ്ട്. ആലിസിന്റെ ‌സുഹൃത്തു വഴിയാണ് സജിന്റെ വിവാഹാലോചന വന്നത്. ആലിസിന് വിവാഹം ആലോചിക്കുന്നുണ്ടെന്ന് അറിഞ്ഞ് വീടിനടുത്ത് ഒരാളുണ്ട് എന്നും ആലോചിക്കണോ എന്നു ചോദിക്കുകയുമായിരുന്നു.

തുടർന്ന് സജിന്റെ ഫോട്ടോയും ഏതാനും ടിക്ടോക് വിഡിയോകളും അയച്ചു കൊടുത്തു. ആലിസിന്റെ ഫോട്ടോ കണ്ട് സജിനും ഇഷ്ടപ്പെട്ടു. ഇവർ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. തുടർന്നു വീട്ടുകാരോട് പറഞ്ഞു.

Alice Christy Gomez 3

വീട്ടുകാർക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിച്ചു. വിവാഹം ഉറപ്പിച്ചിട്ട് ഒന്നര വർഷത്തിലേറെയായി. കോവിഡും പ്രഫഷനൽ തിരക്കുകളും കാരണവും നീണ്ടു പോകുകയായിരുന്നെന്നും ആലിസ് പറഞ്ഞു.

മിസിസ് ഹിറ്റ്ലർ, തിങ്കൾകലമാൻ എന്നീ സീരിയലുകളിലാണ് ആലിസ് നിലവിൽ അഭിനയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here