സൗഭാഗ്യ വെങ്കിടേഷിന്റെ പ്രീവെഡ്ഡിങ്ങ് ചിത്രങ്ങള്‍ വൈറല്‍..!അതിസുന്ദരിയായി താരം..!

ടിക്ടോക്കിൽ തന്റേതായ ശൈലിയിലൂടെ ധാരാളം ആരാധകരെ നേടിയ താരമാണ് സൗഭാഗ്യ. അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ് താരം. നടി താരകല്യാണിന്റെ മകൾ കൂടിയായ സൗഭാഗ്യ നേരത്തെ തന്നെ വിവാഹത്തെപ്പറ്റി പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സൗഭാഗ്യയുടെ എൻഗേജ്മെന്റ് കഴിഞ്ഞത്. താരം തന്റെ ഇൻസ്റ്റയിലൂടെ എൻഗേജ്മെന്റ് കഴിഞ്ഞതായി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് താരം പങ്കുവെച്ചത്. സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ സോമശേഖറാണ് വരൻ. സൗഭാഗ്യയോടൊപ്പം ടിക്ടോക്ക് വിഡിയോകളില്‍ അർജുനും എത്താറുണ്ട്. നർത്തകനാണ് അർജുൻ. രണ്ടുവർഷമായി ഇരുവരും തമ്മില്ലുള്ള പ്രണയം ആരംഭിച്ചിട്ട്.

84350233 2500101380306788 1704570827841732608 n

വിവാഹം ഉടൻ ഉണ്ടാകുമെന്നും, സന്തോഷത്തിന്റെ ഏറ്റവും വലിയ നിർവ്വചനങ്ങൾ അർജുൻ സോമശേഖരനും, താര കല്യാണും ആണെന്നും താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പ്രീ വെഡ്‌ഡിങ് ഫോട്ടോഷൂട്ടാണ്. ഇൻസ്റ്റഗ്രമിലൂടെയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്. വരൻ അർജുനൊപ്പം പ്രണയാർദ്രമായി നിൽക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്. നിരവധി ലൈക്കും കമന്റും ഇതിനോടകം ലഭിച്ചു കഴിഞ്ഞിരുന്നു. അതോടൊപ്പം താരം വിവാഹദിവസം കൂടി പ്രേക്ഷകരുമായി പങ്കിടുകയാണ്. ഫെബ്രുവരി 20 ആണ് വിവാഹദിവസം എന്ന് നിശ്ചയിരിക്കുന്നത്. എക്സൈറ്റഡ് എന്ന് പറഞ്ഞാണ് ഫെബ്രുവരി 20 പോസ്റ്റിൽ ഉൾകൊള്ളിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സൗഭാഗ്യ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

83909828 2500101316973461 2053986178515861504 n
83662054 2500101030306823 8318596472547311616 n
83662159 2500101080306818 430716547556704256 n
83375592 2500101166973476 8074074131731054592 n
83082418 2500101206973472 4485072663168942080 n
83410763 2500118473638412 4788032646842155008 o

LEAVE A REPLY

Please enter your comment!
Please enter your name here