വധുവായി അണിഞ്ഞൊരുങ്ങി അമ്മ; മനസ് നിറച്ച് മകളുടെ ക്യൂട്ട് പ്രതികരണം; വീഡിയോ കാണാം

അമ്മയുടെ സംസാരരീതിയും വസ്ത്രരീതിയുമെല്ലാം മക്കൾ അനുകരിക്കാറുണ്ട്, പ്രത്യേകിച്ച് പെൺമക്കൾ. അമ്മയുടെ സന്തോഷമാണ് മക്കളും ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ, അമ്മയെ മണവാട്ടിയായി കണ്ടപ്പോഴുള്ള ഒരു കുഞ്ഞു മകളുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിവാഹദിനത്തിൽ അമ്മ വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുന്നത്

കണ്ടതിന് ശേഷമുള്ള മകളുടെ പ്രതികരണം ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. മേക്കപ്പ് ആർട്ടിസ്റ്റ് ഗുണീത് വിർദിയാണ് ഇതിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

പിങ്ക് നിറത്തിലുള്ള ലെഹംഗയും ആഭരണങ്ങളും ധരിച്ച് ഒരുങ്ങി മകളെ കാത്തിരിക്കുകയാണ് ‘അമ്മ. പെൺകുട്ടി അമ്മയെ കണ്ടയുടനെ ”അമ്മ എന്ത് സുന്ദരിയാണ്’ എന്ന് പറയുന്നു. തുടർന്ന് അമ്മയെ അണിയിച്ചൊരുക്കിയതിന്

പെൺകുട്ടി മേക്കപ്പ് ആർട്ടിസ്റ്റിന് നന്ദി പറയുന്നു. ശേഷം അമ്മയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നു.’അമ്മയെ വധുവായി കണ്ടതിൽ അവൾക്ക് അതിയായ സന്തോഷമുണ്ട്’ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here