ഒരു മകളുണ്ട്; ഞങ്ങൾ എല്ലാം പരസ്പരം സംസാരിച്ചതിന് ശേഷമാണ് വിവാഹം ചെയ്തത് : ലേഖ ശ്രീകുമാർ

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായകനാണ് എം ജി ശ്രീകുമാർ. ഇദ്ദേഹത്തിന്റെ ഭാര്യ ലേഖയെയും എല്ലാവർക്കും പരിചിതമാണ്. എന്നാൽ വളരെ അപ്രതീക്ഷിതമായി മാത്രം ലേഖ പരിപാടികളിലും സംസാരിക്കാറുമ്മുള്ളു, എന്നാൽ ലേഖ എം ജി ശ്രീകുമാർ എന്ന യൂട്യൂബ് ചാനലിലൂടെ കൂടുതൽ ആളുകൾ അറിയാൻ തുടങ്ങി.

CC5JF5U

തങ്ങളുടെ വിശേഷങ്ങളും എല്ലാം വീഡിയോയിലൂടെ പങ്കുവെച്ചു. ബ്യൂട്ടി ടിപ്സും, ഡയറ് ചാർട്ടും, വിശേഷങ്ങളും ഒക്കെയാണ് വീഡിയോയിലൂടെ പങ്കുവെക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ലേഖ ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖമാണ്. ലേഖയുടെ വാക്കുകളിലേക്ക്,

ശ്രീകുട്ടനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം. എന്റെ സൗന്ദര്യത്തിനു പിന്നിൽ ഭർത്താവിന്റെ സ്നേഹമാണ്. ഞാൻ ഒന്നും പറയാതെ തന്നെ തനിക്കായി വേണ്ടതൊക്കെ ചെയ്യുന്ന ആളാണ് ശ്രീക്കുട്ടൻ. എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

മകൾ കല്യാണം കഴിഞ്ഞ് അമേരിക്കയിലാണ്. ഞങ്ങളും അവരും ഹാപ്പിയാണ്. ശ്രീക്കുട്ടന്റെ പാട്ട് കേട്ട് എടുത്ത തീരുമാനം അല്ല എന്റേത്. പരസ്പരം പൂർണമായി മനസിലാക്കിയ ശേഷമെടുത്ത തീരുമാനമായിരുന്നു വിവാഹം. ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു വിവാഹിതരായതെന്നും ലേഖ വ്യക്തമാക്കി.

abH9Z78

2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. സിനിമഗാനരംഗത്തും സ്റ്റേജ് ഷോകളിലെ തിരക്കുകൾക്കിടയിൽ തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല. എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും തങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here