‘സ്ത്രീക്ക് ധരിക്കാവുന്ന മനോഹരമായ വസ്‌ത്രം അവളുടെ ആത്മവിശ്വാസമാണ്;’ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചു ഭാമ

Bhamaa 1

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവട് വെച്ച താരമായിരുന്നു ഭാമ. നിവേദ്യം എന്ന ചിത്രത്തിലെ സത്യ ഭാമ എന്ന കഥാപാത്രം ഭാമയുടെ കരിയറിൽ തന്നെ വൻ ബ്രേക്ക് സമ്മാനിച്ചിരുന്നു.

ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി ഉയർന്നിരുന്നു. പിന്നീട് മലയാള സിനിമയിലെ നായിക സ്ഥാനത്തേയ്ക്കുളള താരത്തിന്റെ വളർച്ച വളരെ വേഗത്തിലുളളതായിരുന്നു.
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഭാമ സജീവമായിരുന്നു.

Bhamaa 4

മലയാളത്തെ കൂടാതെ കന്നട ചിത്രങ്ങളിലായിരുന്നു ഭാമ സജീവമായത്. മികച്ച ഒരുപിടി ചിത്രങ്ങൾ ചെയ്യാൻ ഭാമയ്ക്ക് കഴിഞ്ഞിരുന്നു. കുറെ നാൾ കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അടുത്തിടെയാണ് താരം അമ്മയായ വാര്‍ത്ത പുറത്ത് വന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവയായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു സ്ത്രീക്ക് ധരിക്കാവുന്ന ഏറ്റവും മനോഹരമായ വസ്‌ത്രം അവളുടെ ആത്മവിശ്വാസമാണ്..!

Bhamaa 2

എന്ന അടികുറിപ്പോടെ ഭാമ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടോജോ കപ്പിത്താനാണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്. കുഞ്ഞുണ്ടായതിന് ശേഷവും തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഭാമയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.

Bhamaa 5
Bhamaa 3

LEAVE A REPLY

Please enter your comment!
Please enter your name here