കല്യാണത്തിന് ഇപ്പോള്‍ തിരക്കൊന്നും ഇല്ല; എന്തായാലും ഒരു രണ്ട് മൂന്ന് വര്‍ഷം കഴിയട്ടെ.! മാധ്യമങ്ങളോടു പ്രതികരിച്ചു റിതു

241267220 571139537413495 4843107555345171725 n

2013 ല്‍ റിലീസ് ചെയ്ത ബാദഷ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് റിതു വര്‍മ എന്ന നടിയുടെ അരങ്ങേറ്റം. എന്നാല്‍ പിന്നീട് കുറച്ചു കാലം തെലുങ്ക് സിനിമകളില്‍ അഭിനയം തുടര്‍ന്നു എങ്കിലും പെട്ടന്ന് അപ്രത്യക്ഷയായി. പിന്നീട് കണ്ടത് ദുല്‍ഖര്‍ സല്‍മാന് ഒപ്പം കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിലൂടെയാണ്.

ദേസിങ് പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിലെ റോള്‍ ക്ലിക്ക് ആയതോടെ റിതു വര്‍മയുടെ കരിയറും തെളിഞ്ഞു. ഇപ്പോള്‍ തെലുങ്കിലും തമിഴിലും ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ് നടി. പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ റിതു വര്‍മ്മ തന്റെ വിവാഹ കാര്യത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി.

കല്യാണത്തിന് ഇപ്പോള്‍ തനിയ്ക്ക് യാതൊരു തിരക്കും ഇല്ല എന്ന് നടി പറയുന്നു. ”കാത്തിരിക്കാന്‍ ഇനിയും ഒരുപാട് സമയമുണ്ട്. യാതൊരു തിരക്കും ഇല്ല. ഇനിയും ഒന്ന് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ അതേ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. കല്യാണക്കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള സ്വാതന്ത്രം അച്ഛനും അമ്മയും എനിക്ക് നല്‍കിയിട്ടുണ്ട്.

rithu 1

അവര്‍ക്ക് എന്നെ കഷ്ടപ്പെടുത്തണം എന്നില്ല, പക്ഷെ ചിലപ്പോഴൊക്കെ കല്യാണം കഴിക്കേണ്ടേ എന്ന് ഓര്‍മിപ്പിക്കാറുണ്ട്’ എന്നാണ് റിതു വര്‍മ പറഞ്ഞത്. എന്തായിരുന്നു കരിയറില്‍ ഇത്രയും വലിയ ഗ്യാപ് എടുക്കാന്‍ കാരണം എന്ന ചോദ്യത്തിനോടും റിതു പ്രതികരിച്ചു. പെല്ലി ചോപുളു എന്ന തെലുങ്ക് ചിത്രത്തിന് ശേഷം ഞാന്‍ തെലുങ്കില്‍ വേറെ സിനിമകള്‍ ചെയ്തിട്ടില്ല.

നല്ല അവസരങ്ങള്‍ വന്നില്ല എന്നതാണ് സത്യം. എന്നാല്‍ തമിഴില്‍ ഒന്ന് രണ്ട് സിനിമകള്‍ ചെയ്തിരുന്നു. പക്ഷെ അത് പാതിയില്‍ ഉപേക്ഷിക്കപ്പെട്ടു. നല്ല അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു എന്നാണ് റിതു പറഞ്ഞത്.

rithu 2

LEAVE A REPLY

Please enter your comment!
Please enter your name here