സോഷ്യൽ മീഡിയയിൽ സജീവമായ പലരും സ്റ്റാർ മാജിക്കിൽ വരുകയും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറെ പ്രധാനപ്പെട്ട ഒരാൾ തന്നെയാണ് ചൈതന്യ പ്രകാശ്. സ്റ്റാർ മാജിക്കിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ചൈതന്യ പ്രകാശ്.

18 വയസ്സാണ് താരത്തിന്റെ പ്രായം. ഇൻസ്റ്റാഗ്രാമിൽ സജീവമാണ് ചൈതന്യ. താരത്തിന്റേതായി പ്രത്യക്ഷപ്പെടുന്ന ഇൻസ്റ്റാഗ്രാം റീലുകൾക്കും മറ്റും പ്രേക്ഷകർ വൻകയ്യടിയാണ് നൽകാറുള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഇൻസ്റ്റാഗ്രാം റീലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുകയാണ് താരത്തിന്റെ പുതിയ റീൽസ്. പ്രതിസന്ധികളിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ സന്ദേശമാണ് വീഡിയോ വഴി ചൈതന്യപ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സാഹസികമായ ഒന്ന് വളരെ എളുപ്പത്തിൽ ചെയ്തു ഇത് സിമ്പിൾ അല്ലേ എന്ന് ചോദിക്കുകയാണ് ചൈതന്യ.
വീഡിയോയ്ക്ക് താഴെ ആരാധകർക്കൊപ്പം പല സെലിബ്രെറ്റികളും കമ്മന്റുകളുമായ് എത്തുന്നുണ്ട്. അക്കൂട്ടത്തിൽ സ്റ്റാർ മാജിക്കിലെ സഹതാരം ഷിയാസ് കരീമുമുണ്ട്. എന്ത് പറ്റി എന്ന ഷിയാസിന്റെ ചോദ്യത്തിന് പ്രത്യേകിച്ച് ഒന്നും പറ്റിയില്ലലോ എന്ന മറുപടിയാണ് ചൈതന്യ കൊടുത്തിരിക്കുന്നത്.
വളരെ ഹാസ്യാത്മകമായ ഒരു വീഡിയോയായാണ് ഇത്തവണ ചൈതന്യ ഷെയർ ചെയ്തിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് വളരെ പെട്ടെന്ന് വൈറലായി മാറുകയായിരുന്നു.
റീൽസിലൊക്കെ പിള്ളേർ ഇങ്ങനെ ചെയ്യുമല്ലോ, അത് കണ്ടിട്ടാണ് ഇത് എന്ന് വിഡിയോയിൽ ഒരു വാചകവുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ചൈതന്യ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.