
മലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ രംഗത്ത് ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. 2009 മാർച്ച് 27 ന് തിരുവനന്തപുരം സ്വദേശിയും സിനിമാ-സീരിയൽ ക്യാമറാമാനായിരുന്ന ലോവലുമായി വിവാഹം നടന്നുവെങ്കിലും അടുത്തകാലത്ത് അവർ വിവാഹ മോ ചിതരായി.
പിന്നീട് സീരിയൽ നടനും മുൻകാല താരം ജയൻറെ സഹോദരൻറെ മകനുമായ ആദിത്യൻ ജയൻ അവരെ വിവാഹം കഴിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി. ആദിത്യനുമായുള്ള വിവാഹ മോചനവും എല്ലാം തന്നെ വാർത്തകളിൽ ഇടംനേടിയിരുന്നു. രണ്ടര വർഷത്തെ ഇടവേള അവസാനിപ്പിച്ച് അമ്പിളി വീണ്ടും പ്രേക്ഷകർക്ക് മുമ്പിലേക്കെത്തുകയാണ്.
മഴവിൽ മനോരമയിലെ ‘തുമ്പപ്പൂ’ എന്ന ജനപ്രിയ പരമ്പരയിൽ മായ എന്ന കരുത്തുറ്റ കഥാപാത്രമായാണ് ഈ റീ എൻട്രി. ഇതിന്റെ വിശേഷങ്ങളെ പറ്റിയും മക്കളെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. അമ്പിളിയുടെ വാക്കുകളിലേക്ക്;

രണ്ടു മൂന്നു വർക്കുകള്‍ ഇതിനിടെ വേണ്ട എന്നു വച്ചിരുന്നു. എല്ലാം അങ്ങനെ ഒഴിവാക്കിയാൽ മുന്നോട്ടു പോകാനാകില്ലല്ലോ. അപ്പോഴാണ് ‘തുമ്പപ്പൂ’വിലേക്ക് വിളിച്ചതും കഥാപാത്രം ഇഷ്ടപ്പെട്ടതിനാൽ അഭിനയിക്കാം എന്നു സമ്മതിച്ചതും.‘തുമ്പപ്പൂ’വിലെ മായ ബോൾഡ് ആയ കഥാപാത്രമാണ്. നായികയ്ക്ക് വേണ്ട എല്ലാ പിന്തുണയും നൽകി ഒപ്പം നിൽക്കുന്നയാൾ ത്രൂ ഔട്ട് ഉണ്ട്. ഇളയ മോനെ ഗർഭിണിയായപ്പോഴാണ് അഭിനയത്തിൽ നിന്ന് ഇടവേള എടുത്തത്.
ബെഡ് റെസ്റ്റ് വേണമായിരുന്നു. യാത്ര പാടില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നു. 2019 മേയ് മാസത്തിലാണ് ഇതിനു മുമ്പ് അവസാനം വർക്ക് ചെയ്തത്. ‘സീത’യും ‘സ്ത്രീപദ’വും. അതു രണ്ടും പിന്നീട് നിർത്തി. ശേഷം ഡെലിവറിയും കുഞ്ഞിന്റെയും കുടുംബത്തിന്റെയും കാര്യങ്ങളുമൊക്കെയായി ഇടവേള നീണ്ടു.
ആദ്യം ഞാൻ നോ പറഞ്ഞെങ്കിലും, ക്യാരക്ടർ ഇഷ്ടപ്പെട്ടതിനാലും കംഫർട്ടായി വർക്ക് ചെയ്യാനുള്ള ഒരു സാഹചര്യം ഉറപ്പായതിനാലുമാണ് ‘തുമ്പപ്പൂ’വില്‍ അഭിനയിക്കാം എന്നു സമ്മതിച്ചത്. ഇപ്പോഴത്തെ അവസ്ഥയിൽ മക്കളെ ഒറ്റയ്ക്കാക്കി മാറി നിൽക്കാനാകില്ല. അമ്മയെയും അച്ഛനെയും മക്കളെയും കൂട്ടിയാണ് ഷൂട്ടിന് പോകുന്നത്. അതിനുള്ള സൗകര്യം സീരിയലിന്റെ ടീം ഒരുക്കിത്തന്നിട്ടുണ്ട്. ഞാൻ ലൊക്കേഷനിലേക്ക് പോകുമ്പോൾ അവർ റൂമിലിരിക്കും. ബ്രേക്ക് ടൈമിൽ എനിക്ക് പോയി വരാമല്ലോ.

നേരത്തെ തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റ് വാടകയ്ക്ക് ഉണ്ടായിരുന്നു. പിന്നീട് അതു വിട്ടു. ഡാൻസ് ക്ലാസും അഭിനയവും കുടുംബകാര്യങ്ങളുമെല്ലാം ഒന്നിച്ച് കൊണ്ടു പോകുകയാണ് ഇപ്പോൾ. മൾട്ടി ടാസ്കിങ് എന്നു പറയാമെങ്കിലും എല്ലാം കൂടി ഒന്നിച്ചു കൊണ്ടു പോയല്ലേ പറ്റൂ. സാമ്പത്തികമായി ആവശ്യങ്ങളുണ്ടല്ലോ. കുഞ്ഞുങ്ങൾ വളർന്നു വരുകയല്ലേ. അവരുടെ കാര്യങ്ങൾ നോക്കണം.
ഇന്നത്തെക്കാലത്ത് അച്ഛനും അമ്മയും വർക്കിങ്ങാണെങ്കിൽ തന്നെ ഒരു കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമാണ്. അപ്പോൾ ഒരു സിങ്കിൽ പേരന്റാകുമ്പോൾ കുറച്ചു കൂടി സാമ്പത്തിക ഭദ്രത ആവശ്യമാണ്. രണ്ടരവർഷം മാറി നിന്നിട്ടു തിരികെ വരുമ്പോൾ കുറച്ച് സീരിയസായ ഒരു റോൾ ലഭിച്ചതിന്റെ സന്തോഷമുണ്ട്.
അപ്പിയറൻസിലും അതിന്റെതായ വ്യത്യാസമുണ്ട്. നേരത്തെ ചെയ്തതിൽ പലതും ദുഖപുത്രി ഇമേജുള്ള വേഷങ്ങളായിരുന്നല്ലോ. അതിൽ നിന്ന് മാറ്റമുണ്ടാകും എന്നു പ്രതീക്ഷിക്കാം.
