
പരസ്പരം’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഗായത്രി അരുൺ. ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ഗായത്രിയ്ക്ക് നൽകിയ ജനപ്രീതി ചെറുതല്ല. സീരിയലിന് പിന്നാലെ ഗായത്രി സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. വൺ, തൃശ്ശൂർ പൂരം, സർവോപരി പാലാക്കാരൻ എന്നീ ചിത്രങ്ങളെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.
താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ വാക്കുകളാണ്. തന്റെ കുടുംബത്തെ കുറിച്ചും കുട്ടികാലത്തെ കുറിച്ചുമൊക്കെയാണ് താരം പറയുന്നത്. ഗായത്രിയുടെ വാക്കുകളിലേക്ക്,

അച്ഛൻ രാമചന്ദ്രൻ ഫിലിം ഡിസ്ട്രിബ്യൂഷൻ മേഖലയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ ചേർത്തല മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ആയിരുന്നു. സിനിമ സീരിയൽ രംഗത്ത് ഗായത്രിക്ക് അഭിനയ പാരമ്പര്യം ഒന്നും തന്നില്ലെങ്കിലും അച്ഛനിൽ നിന്നാണ് ഈ കഴിവ് കിട്ടിയത്. അച്ഛനെ പണ്ട് കലാഭവനിൽ പ്രവേശനം ലഭിച്ചെങ്കിലും വീട്ടിൽ നിന്നും അനുമതി ലഭിക്കാത്തതിനാൽ പോകാൻ സാധിച്ചില്ല.
കുട്ടിക്കാലത്ത് തന്നെ അച്ഛൻ നിരവധി സിനിമകൾ കാണാൻ കൊണ്ടു പോകുമായിരുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ ഞാൻ അഭിനയത്തിലേക്ക് കടന്നിരുന്നു. കലോത്സവത്തിന് ഒക്കെ ഭാഗമായിരുന്നു. സ്കൂൾ കാലഘട്ടത്തിൽ കലോത്സവങ്ങളിൽ പാട്ട് നാടകം വൃന്ദവാദ്യം എന്നിവ ഒക്കെ അറിയാമായിരുന്നു. ഹയർസെക്കൻഡറി പഠിക്കുമ്പോൾ സംസ്ഥാന കലോത്സവത്തിൽ മികച്ച നടിയായി ഗായത്രി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പിന്നീട് ഡിഗ്രി പഠനം പൂർത്തിയാക്കിയതിനു ശേഷം ജോലിയിലേക്ക് കടക്കുകയായിരുന്നു. ഇവന്റ് മാനേജ്മെന്റിൽ ആയിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് എഫ് എം റേഡിയോയിലും വർക്ക് ചെയ്തു. പിന്നീട് അതു വഴി പത്രത്തിൽ ജോലി ലഭിക്കുകയായിരുന്നു. പത്രത്തിൽ ജോലി നോക്കി കൊണ്ടിരുന്ന സമയത്താണ് പരസ്പരം എന്ന സീരിയലിലേക്ക് അവസരം ലഭിക്കുന്നത്. ജോലി ഉപേക്ഷിച്ച് പൂർണമായും അഭിനയ രംഗത്തേക്ക് കടക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.
ആദ്യ അവസരം ആയതിനാൽ ജോലിയിൽ തുടർന്ന് കൊണ്ടുതന്നെ സീരിയലിൽ സജീവമാകാനാണ് തീരുമാനിച്ചത്. രണ്ടര വർഷത്തോളം ജോലിയിൽ നിന്നും അവധിയെടുത്താണ് ഞാൻ പരസ്പരം സീരിയലിൽ അഭിനയിച്ചത്. എന്നാൽ പരസ്പരം മൂന്നാംവർഷം ആയപ്പോൾ പൂർണ്ണമായി ജോലി രാജിവെച്ച് അഭിനയരംഗത്തേക്ക് തിരയുകയായിരുന്നു. എന്നാൽ പരസ്പര തിനുശേഷം മകൾ കല്യാണിക്കായി ഒരു നീണ്ട ഇടവേള എടുത്തു. ഗർഭിണി ആയിരുന്ന സമയത്ത് ആൺകുട്ടി ആയിരിക്കുമെന്ന് എല്ലാരും പറഞ്ഞു, പെൺകുട്ടിയാകണെ എന്നായിരുന്നു എന്റെ പ്രാർഥന.

പരസ്പര ത്തിന്റെ സമയത്ത് മകൾ വളരെ ചെറുതായിരുന്നു. മോളെ ശ്രദ്ധിക്കുന്നതിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും പൂർണ്ണ പിന്തുണ ഉണ്ടായതുകൊണ്ടാണ് പരസ്പര ത്തിൽ അഭിനയിക്കാൻ എനിക്ക് സാധിച്ചത്. എന്നാൽ പിന്നീട് മകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നതുകൊണ്ടാണ് പരസ്പരം അതിനുശേഷം നീണ്ട അവധി എടുത്തത്.
