‘ഇതിലും കൂടുതൽ അനിയത്തികുട്ടിയ്ക്ക് എന്തുവേണം ലാലേട്ടാ’; പിറന്നാൾ ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി ലാലേട്ടൻ.!

Durga Krishna 1 1

പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയലേക്ക് എത്തിയ നടിയാണ് ദുർഗ കൃഷ്ണ. തനി നാട്ടിൻപുറത്തുകാരിയായാണ് ദുർഗ മലയാളികളിലേക്ക് എത്തിയത്.ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ദുർഗ കൃഷ്ണ. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

അഭിനയം മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ച താരം വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമാണ്. വിവാഹശേഷവും ജോലി ചെയ്യുമെന്ന് നേരത്തെ തന്നെ നടി വ്യക്തമാക്കിയിരുന്നു. അഭിനയും നിര്‍മ്മാണവുമൊക്കെയായി സിനിമയില്‍ സജീവമാണ് ദുര്‍ഗയുടെ ഭര്‍ത്താവായ അര്‍ജുന്‍ രവീന്ദ്രന്‍.

Durga Krishna 1

മോഹന്‍ലാലിനൊപ്പം പിറന്നാളാഘോഷിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. ഒരു സഹോദരിക്ക് അവളുടെ ജന്മദിനത്തിൽ മറ്റെന്താണ് ആഗ്രഹിക്കാൻ കഴിയുക ? ഈ സായാഹ്നത്തിന് വളരെ നന്ദി ലാലേട്ടാ. ഇത് എക്കാലത്തെയും മികച്ച ജന്മദിനമാണ് എന്നായിരുന്നു ദുർഗ കുറിച്ചത്.

മോഹൻലാലിനൊപ്പം നിൽക്കുന്ന ഫോട്ടോയും ദുർഗ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷണനേരം കൊണ്ടാണ് ദുർഗയുടെ കുറിപ്പും ചിത്രവും വൈറലായി മാറിയത്. നിരവധി പേരാണ് ചിത്രത്തിന് കീഴിൽ ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെക്കുറിച്ചും അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചുമെല്ലാം നേരത്തെയും ദുര്‍ഗ വാചാലയായിരുന്നു.

rwsjhn

നിരവധി തവണ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും നടന്നിരുന്നില്ല. അമ്മയുടെ ഡാന്‍സ് റിഹേഴ്‌സലിനിടയിലായിരുന്നു അത്. ആകെ സ്റ്റക്കായിപ്പോയ അവസ്ഥയായിരുന്നു. ഡാന്‍സിനിടയില്‍ സ്‌കിറ്റിനായും ദുര്‍ഗയെ വിളിച്ചിരുന്നു. ആള്‍ മാറി ക്ഷണിച്ചതാണെങ്കിലും ദുര്‍ഗയെക്കൂടി കൂട്ടാമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ആ നാടകത്തിലെ നായകന്‍ മോഹന്‍ലാലായിരുന്നു.

അദ്ദേഹം ഞാന്‍ മോഹന്‍ലാലാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോഴേ ദുര്‍ഗ ഇമോഷണലായിരുന്നു. ഈ സംഭവം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ദുര്‍ഗയ്ക്ക് റാമിലേക്കുള്ള അവസരം ലഭിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള സിനിമയാണെന്നറിഞ്ഞതോടെയാണ് ദുര്‍ഗ ചാടിക്കയറി സമ്മതം അറിയിച്ചത്.

Durga Krishna 2

അദ്ദേഹത്തെ കാണാനും സംസാരിക്കാനും ആഗ്രഹിച്ച തന്നെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണ്. തന്റെ അച്ഛനെ അമ്മ ലാലേട്ടാ എന്ന് വിളിക്കുന്നത് കേട്ട് ഇടയ്ക്ക് താനും അങ്ങനെ വിളിക്കാറുണ്ട്. അന്ന് അദ്ദേഹത്തോടുള്ള കൊണ്ടായിരുന്നു അങ്ങനെ വിളിച്ചത്. കാലങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നേരിട്ട് ലാലേട്ടായെന്ന് വിളിക്കാനുള്ള ഭാഗ്യവും ദുര്‍ഗയ്ക്ക് ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here