അച്ഛനും അമ്മയ്ക്കുമൊപ്പം കിടിലൻ ഡാൻസുമായി വൃദ്ധി വിശാൽ; വിഡിയോ

Vriddhi Vishal

വിജയ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന പാട്ടിന് മനോഹരമായി ചുവടുകൾവച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ സുന്ദരിക്കുട്ടിയാണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമാവുകയായിരുന്നു.

വീഡിയോ വൈറൽ ആയതോടെ വൃദ്ധി നിരവധി ഷോകളിലും ഒക്കെ അതിഥിയായി എത്തിയിരുന്നു. സാറ എന്ന സിനിമയിലും കുട്ടിതാരം ചെറിയ വേഷത്തിൽ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് വൃദ്ധി വിശാൽ. ഇൻസ്റ്റഗ്രാമിൽ വെറും ആറ് മാസം കൊണ്ട് താരം സ്വന്തമാക്കിയത് ഒരു മില്യണിലധികം ആരാധകരെയാണ്.

245841140 403730254489983 2684743119231951886 n

വൃദ്ധിയുടെ ഫോട്ടോ ഷൂട്ടുകളും ഡാൻസ് റീലുകളുമൊക്കെ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറ്. വൃദ്ധി കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. മികച്ച ഡാൻസേഴ്സ് ആണ് അച്ഛനും അമ്മയും.

Vriddhi Vishal famil

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അച്ഛനും അമ്മക്കും ഒപ്പം ഡാൻസ് കളിക്കുന്ന വൃദ്ധിയുടെ വിഡിയോയാണ്. സോഷ്യൽ മീഡിയയിൽ ട്രെന്റിങ് നമ്പർ ആയ യാത്തി യാഞ്ഞി സോഗിനാണ് മൂവരും ചേർന്ന് ചുവട് വെച്ചിരിക്കുന്നത്. വൃദ്ധി വിഡിയോയിൽ സിംഗിൾ റോളിലല്ല ഡബിൾ റോളിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here