തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട താരസുന്ദരിയായി മാറിയ നടിയാണ് അമല പോൾ. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല പോൾ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
രണ്ടായിരത്തി ഒമ്പതിൽ തിയ്യറ്ററുകളിലെത്തിയ ചിത്രം വമ്പൻ വിജയമായിരുന്നു. കൈലാഷ് മേനോൻ. അർച്ചന കവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ ബീന എന്ന കഥാപാത്രമാണ് അമലപോൾ അവതരിപ്പിച്ചത്.

എന്നാൽ അമലയെ ആരും ശ്രെദ്ധി ച്ചില്ല എന്നു തന്നെ പറയാം. അമലപോൾ എന്ന നായികയെ തിരിച്ചറിയുന്നത് തമിഴ് ചലച്ചിത്ര മേഖലയാണ്. രണ്ടായിരത്തി പത്തിൽ പുറത്തിറങ്ങിയ തമിഴ് വിവാദ ചിത്രമായ സിന്ധി സാമവേലി എന്ന ചിത്രത്തിലൂടെയാണ് അമല പോൾ പ്രേക്ഷക ശ്രെദ്ധനേടുന്നത്.
ചിത്രത്തിൽ അമല പോൾ അവതരിപ്പിച്ച സുന്ദരി എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രീതി നേടി. അമലയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം എന്നു പറയുന്നത്. രണ്ടായിരത്തി പത്തിൽ തിയ്യറ്ററുകളിൽ പ്രദർശനത്തിനെത്തിയ മൈന എന്ന തമിഴ് ചിത്രമാണ്. ചിത്രത്തിൽ മൈന എന്ന കഥാപാത്രം അവതരിപ്പിച്ച അമല പോൾ. അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.

പിന്നീട് നിരവധി ഭാഷകളിൽ കൈ നിറയെ അവസരങ്ങൾ ലഭിച്ച അമല പോൾ ഒട്ടനവധി ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. രണ്ടായിരത്തി പത്രണ്ടിൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ മോഹൻ ലാലിന്റെ നായികയായി മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയ അമല പോൾ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറി.
റൺ ബേബി റൺ എന്ന ചിത്രത്തിൽരേണുക എന്ന മാധ്യമ പ്രവർത്തകയുടെ വേഷമാണ്. അമല പോൾ കൈകാര്യം ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അമല നിരവധി പരസ്യ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അമല പോൾ പങ്കുവെച്ച ഏറ്റവും പുതിയ മോഡൽ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. വൈറലായി മാറിയിരിക്കുകയാണ്. അതി സുന്ദരിയായി അമല പങ്കുവെച്ച കിടുക്കാച്ചി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കു..









