‘നാല്പതാം വയസ്സിൽ 25-കാരിയുടെ ലുക്കിൽ നടി’ – ഫോട്ടോസ് കാണാം

ഈ പാർക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി നിത്യദാസ്. ദിലീപിന്റെ നായികയായി അഭിനയിച്ച ആദ്യ ചിത്രം തന്നെ ഗംഭീര വിജയമാണ് നേടിയത്. അതിലെ ബസന്തി എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന കഥാപാത്രമാണ്.

ആ കഥാപാത്രത്തിലൂടെയാണ് ഇന്നും നിത്യദാസ് പ്രേക്ഷകർക്ക് ഇടയിൽ അറിയപ്പെടുന്നത്. കഴിഞ്ഞ 20 വർഷത്തോളമായി അഭിനയ രംഗത്തുണ്ടെങ്കിലും വിവാഹ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും സീരിയൽ രംഗത്ത് സജീവമായി അഭിനയിക്കുന്നുമുണ്ട്. കൂടുതലും തമിഴ് സീരിയലുകളിലാണ് നിത്യദാസ് അഭിനയിക്കുന്നത്.

Nithya Das 5

ആദ്യ സിനിമയിലെ പോലെ നല്ല വേഷങ്ങൾ താരത്തിനെ തേടിയെത്തില്ല എന്നത് ഏറെ ശ്രദ്ധേയമായ ഒരു കാര്യം കൂടിയാണ്. എന്നാലും ഇപ്പോഴും താരത്തിന് ആരാധകർ ഏറെയാണ്. വിവാഹം കഴിഞ്ഞ് രണ്ട് മക്കളും താരത്തിനുണ്ട്. എന്നാൽ ഇപ്പോഴും ആ പഴയ നിത്യദാസ് തന്നെയാണ് താരം.

ഈ വർഷം 40 വയസ്സ് പൂർത്തിയായ നിത്യദാസിനെ പക്ഷേ കണ്ടാൽ അത്രയും തോന്നിക്കില്ല എന്നതാണ് സത്യം. അതിന് ഉറപ്പ് വരുത്തുന്നത് പോലെയാണ് നിത്യദാസിന്റെ പുതിയ ഫോട്ടോഷൂട്ട്. സ്വയംവര സിൽക്‌സിന്റെ പുതിയ ഫോട്ടോഷൂട്ടിലാണ് നിത്യദാസ് കൂടുതൽ തിളങ്ങിയത്.

Nithya Das 4

ടർക്കിഷ് ബ്ലൂ നിറത്തിലെ ലെഹങ്ക ധരിച്ച് കിടിലം ലുക്കിലാണ് നിത്യദാസ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. കണ്ടാൽ 25 വയസ്സ് മാത്രമേ തോന്നിക്കുകയുള്ളു എന്നാണ് ആരാധകർ പറയുന്നത്. അനീഷ് ഉപാസനയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. എന്തായാലും ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Nithya Das 2
Nithya Das 3
Nithya Das 1

LEAVE A REPLY

Please enter your comment!
Please enter your name here