പ്രശസ്ത ചലച്ചിത്ര അഭിനേതാവാണ് വിശാഖ് നായര്‍, പഠിക്കുന്ന കാലം മുതല്‍ക്കേ നാടകരംഗത്ത് സജീവമായിരുന്നു. അഗദ ക്രിസ്റ്റിയുടെ ആന്‍ഡ് ദെന്‍ വേര്‍ നണ്‍, ഒണ്‍ ഫ്‌ള്യൂ ഓവര്‍ കുക്കൂസ് നെസ്റ്റ് തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തതിനു
പുറമെ അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ വച്ചുനടന്ന ഓഡീഷനിലൂടെയാണ് ആദ്യ ചിത്രമായ ആനന്ദത്തിലേക്ക് അവസരം ലഭിക്കുന്നത്.

2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ കുപ്പി എന്ന കഥാപാത്രത്തെയാണ് വിശാഖ് അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2017ല്‍ ദിലീപ് മേനോന്‍ സംവിധാനം ചെയ്ത ആന അലറലോടറല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.
അതേ വര്‍ഷം തന്നെ ശിവറാം മേനി സംവിധാനം ചെയ്ത മാച്ച് ബോക്‌സ്, ഒമര്‍ സംവിധാനം ചെയ്ത ചങ്ക്‌സ്, രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തന്‍ പണം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ്.

ജീവിതസഖി ജയപ്രിയ നായർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വിശാഖ് താൻ വിവാഹിതനാകാൻ പോകുന്നു എന്ന സന്തോഷവാർത്ത അറിയിച്ചത്.ഇരുവരും ഒപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ഒരു നീണ്ട കുറിപ്പും വിശാഖ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
