
മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന സംഗീതസംവിധായകനാണ് ഗോപി സുന്ദർ. ഒരുപിടി മലയാളചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം, പ്രമുഖരായ നിരവധി സംഗീതസംവിധായകർക്ക് വേണ്ടി പ്രോഗ്രാമറായും പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം അയ്യായിരത്തിൽപ്പരം പരസ്യചിത്രങ്ങൾക്കും ഈണമിട്ടുണ്ട്.
അൻവർ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 2014-ലെ ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.
അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ പലരും വിമർശനങ്ങളും ആയി എത്തുന്നുണ്ട്. അവർക്ക് ചുട്ട മറുപടിയും നൽകാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ ഹിരൺമയിയ്ക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്റെ പവർബാങ്ക്,എന്ന കപ്പാഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അല്ലു അർജുന്റെ പുതിയ ചിത്രത്തിന്റെ സ്റ്റേജ് പരിപാടിക്ക് എത്തിയപ്പോൾ എടുത്ത ചിത്രമാണ് ഇത്. ഇരുവരും ക്യാമെറയെ നോക്കി ചിരിക്കുന്ന സൂപ്പർ ചിത്രമാണ് വൈറൽ ആയിരിക്കുന്നത്.
ബ്ലൂ ബ്ലെയ്‌സറും ഡെനിം പാന്റ്സും ധരിച്ച ഗോപിക്കൊപ്പം വെട്ടിത്തിളങ്ങുന്ന ബ്ലാക്ക് മിനി പാർട്ടി ഡ്രെസ്സും ഷോർട്ട് ഹെയർസ്റ്റൈലുമായിരുന്നു അഭയയുടെ ലുക്കിനെ പൂർണ്ണമാക്കിയത്. ഏതായാലും താരത്തിന്റെ ഈ പോസ്റ്റ് നിരവധി പേരാണ് ലൈക്കും കമ്മെന്റും ചെയ്തത്.
