
നിരവധി സിനിമകളിലൂടെ ആരാധകർക്ക് പ്രിയങ്കരയായി മാറിയ നടിയാണ് മിയ ജോർജ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമുള്‍പ്പെടെ ഒട്ടനവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. സീരിയലുകളിൽ നിന്ന് സിനിമയിലേക്ക് എത്തിയ മിയയുടെ യഥാർത്ഥ പേര് ജിമി ജോർജ് എന്നാണ്. സിനിമയിലെത്തിയ ശേഷമാണ് മിയ എന്നാക്കിയത്.
കുറച്ചുനാളുകള്‍ക്ക് മുമ്പാണ് മിയ വിവാഹിതയായത്. അശ്വിൻ ഫിലിപ്പാണ് ഭര്‍ത്താവ്. അടുത്തിടെ മിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ലൂക്ക എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ആദ്യമായി മകനോടൊപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇൻസ്റ്റയിൽ മിയ.

മകന്‍ ലൂക്കയ്‌ക്കൊപ്പം സൂഫിയും സുജാതയും സിനിമയിലെ ‘വാതുക്കല് വെള്ളരിപ്രാവ്…’ എന്ന ഗാനം പാടിയാണ് മിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മകനെ അരികില്‍ ചേര്‍ത്ത് ഇരുത്തിക്കൊണ്ട് മിയ പാടുന്നതാണ് വീിയോയിലുള്ളത്. അമ്മയുടെ പാട്ട് കേട്ട് നിറയെ ചിരിക്കുന്ന ലൂക്കയേയും വീഡിയോയിൽ കാണാം.
നിരവധി താരങ്ങളും ആരാധകരും കമന്‍റുകളുമായി എത്തിയിട്ടുണ്ട്. ഞങ്ങളിനി ലൂക്കാപ്പി ഫാൻസ് എന്നൊക്കെയും കമന്‍റുകളുണ്ട്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് മിയ മകന്‍ ലൂക്ക ജോസഫ് ഫിലിപ്പിനെ സോഷ്യൽമീഡിയയിലൂടെ ഏവര്‍ക്കും പരിചയപ്പെടുത്തിയത്.