ആ ഇംഗ്ളീഷും അഭിനയവും തകർത്തു; അഭിനയത്തിൽ താൻ പിന്നിലല്ല എന്ന് തെളിയിച്ച് നക്ഷത്ര ഇന്ദ്രജിത്.! വീഡിയോ

മലയാള സിനിമയുടെ പ്രിയപ്പെട്ട താരജോഡികളിൽ എന്നും മുന്നിലാണ് പൂർണിമയും ഇന്ദ്രജിത്തും. പ്രേക്ഷകർക്കും ഏറെയിഷ്ടമാണ് ഈ താരകുടുംബത്തെ. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ കുറവ് കാണിക്കാറില്ല.

പൂർണിമയും ഇന്ദ്രജിത്തും മാത്രമല്ല, മക്കളായ പ്രാർഥനയും നക്ഷത്രയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. രണ്ടാമത്തെ മകൾ നക്ഷത്ര സോഷ്യൽ മീഡിയയിലെ അത്ര സജീവ സാന്നിധ്യം അല്ല. നച്ചു എന്ന് വിളിക്കുന്ന നക്ഷത്ര ഇന്ദ്രജിത്തിന്റെ ഒപ്പം നിൽക്കുന്ന ഫോട്ടോസ് അമ്മ പൂർണിമ ഇടയ്ക്കിടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്.

poornima

താര കുടുംബത്തിന്റെ ജാഡകൾ ഒന്നുമില്ലാത്ത കുട്ടി താരത്തിന്റ ഒരു പെർഫോമൻസ് വീഡിയോ ആണ് പൂർണിമ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. നക്ഷത്ര തകർത്ത് അഭിനയിക്കുന്ന വീഡിയോയിൽ കോൺഫിഡന്റ് ആണോ എന്ന് അമ്മ പൂർണിമ ചോദിക്കുമ്പോൾ അത് ഞാൻ കോൺഫിഡന്റ് ആണെന്ന് നക്ഷത്ര മറുപടിയും നൽകുന്നുണ്ട്.

വളരെ കുറച്ചു മാത്രം ആരാധകരുടെ മുന്നിലെത്തുന്ന കുട്ടി താരത്തെ വളരെ കുറച്ച് സമയം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. മകൾ പ്രാർത്ഥനയ്ക്കും സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. മക്കൾ രണ്ടുപേരും അഭിനയരംഗത്ത് ഇല്ലെങ്കിലും മൂത്തമകൾ പ്രാർത്ഥന സിനിമ പിന്നണി ഗാന രംഗത്ത് സജീവമാണ് ഇപ്പോൾ.

അന്നും ഇന്നും എന്നും മലയാളികളുടെ പ്രിയതാരം തന്നെയാണ് പൂർണിമ. സിനിമയിൽ സജീവമായ സമയത്താണ് പൂർണിമ ഇന്ദ്രജിത്ത് തമ്മിലുള്ള വിവാഹം പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിന്ന എങ്കിലും ഇപ്പോൾ താരം വീണ്ടും തിരികെ വന്നിരിക്കുകയാണ്. സിനിമയിൽ താരം അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ പൂർണിമ സജീവ സാന്നിധ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here