നടനും ഗായകനും ഇന്റർനെറ്റിലെ യൂട്യൂബ് വഴി പ്രചരിച്ച ഏതാനും ഗാനങ്ങളിലൂടെ സെലിബ്രിറ്റിയുമായ വ്യക്തിയാണ് സന്തോഷ്‍ പണ്ഡിറ്റ്, 2011-ൽ മലയാളികൾക്കിടയിൽ അഭൂതപൂർവ്വവും വ്യത്യസ്തവുമായ പ്രസിദ്ധി സമ്പാദിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ 2011 ലെ കൃഷ്ണനും രാധയും എന്ന ചിത്രത്തിന് ഏറെ പ്രചാരം ലഭിച്ചിരുന്നു.
അദ്ദേഹത്തിന്റെ 2011 ലെ കൃഷ്ണനും രാധയും എന്ന ചിത്രത്തിന് ഏറെ പ്രചാരം ലഭിച്ചിരുന്നു. ധാരാളം വി മർശനങ്ങൾക്കും പരിഹാസത്തിനും പാത്രമായ അദ്ദേഹത്തിന്റെ ഈ ഗാനരംഗങ്ങൾ ഉൾപ്പെട്ട കൃഷ്ണനും രാധയും എന്ന മുഴുനീള ചലച്ചിത്രം 2011 ഒക്ടോബർ 21-നു് കേരളത്തിലെ മൂന്നു സിനിമാതീയറ്ററുകളിൽ പണ്ഡിറ്റ് തന്നെ പ്രദർശനത്തിനെത്തിക്കുകയുണ്ടായി.

സിനിമ ആദ്യ ഒരാഴ്ച തിയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചതോടുകൂടി ഒരു മലയാളചലച്ചിത്ര അഭിനേതാവും സംവിധായകനും എന്ന നിലയിൽക്കൂടി സന്തോഷ് പണ്ഡിറ്റ് പ്രശസ്തനായി. അതുപോലെ തന്നെ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപെടുന്ന വ്യകതിയാണ് ഇദ്ദേഹം.
തന്നെ കൊണ്ട് പറ്റുന്ന പോലെയൊക്കെ സഹായങ്ങൾ ചെയ്യാറുണ്ട്. ഇപ്പോൾ ജീവിതം പ്ര തിസന്ധിയിലായ കുടുംബത്തിന് ഒരു ഓട്ടോറിക്ഷ നൽകി സഹായിക്കുകയാണ് താരം. കൊല്ലം ജില്ലയിൽ ശാസ്‌താംകോട്ടയിൽ തീർത്തും കഷ്ടപ്പെടുന്ന ഒരു കുടുംബത്തിലെ ഒരാൾക്ക് ഒരു ഓട്ടോറിക്ഷ വാങ്ങി നൽകിയത്.

ഇദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളും ആണ്. ഭാര്യ രോഗിയാണ്. അദ്ദേഹതിന് സ്വന്തമായി വണ്ടി ഇല്ലാത്തതിനാൽ 21 വർഷം കൊണ്ട് വണ്ടി വാടകയ്ക്ക് എടുത്താണ് ഓടികൊണ്ടിരുന്നത്. സന്തോഷ് പണ്ഡിറ്റ് ഇദ്ദേഹം സിനിമയിൽ മാത്രമല്ല ജീവിതത്തിലും നായകനാണ്. നിരവധി പേരാണ് ഇദ്ദേഹത്തെ പ്രശംസിച്ച് എത്തിയത്. ഇദ്ദേഹതിന് ഇനിയും നല്ല പ്രവർത്തികൾ ചെയ്യാൻ സാധിക്കട്ടെ.