
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് മുക്ത. അടുത്തിടെ സ്റ്റാര്‍ മാജികിലേക്ക് മുക്തയും മകളും എത്തിയിരുന്നു. കണ്‍മണിയെ എന്തൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്നായിരുന്നു അവതാരകയായ ലക്ഷ്മി നക്ഷത്രയുടെ ചോദ്യം. അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിംഗ്, ക്ലീനിംഗ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്,’ എന്നായിരുന്നു മുക്ത പറഞ്ഞത്.
ഇതെന്താ ബാലവേലയാണോ എന്ന്പ ബിനു അടിമാലി ചോദിച്ചപ്പോൾ അല്ല, പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ, ആർടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മള്‍ വീട്ടമ്മ ആയി. നമ്മള്‍ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവള്‍ വേറെ വീട്ടില്‍ കേറി ചെല്ലാനുള്ളതല്ലേ,’ എന്നായിരുന്നു മുക്തയുടെ മറുപടി.

മുക്തയുടെ ഈ മറുപടിയും വീഡിയോയും വൈറലായി മാറിയിരുന്നു. 5 വയസ്സുകാരിയായ മകളെ ഇങ്ങനെയാണോ പഠിപ്പിക്കുന്നതെന്നായിരുന്നു വിമർശനങ്ങൾ. സോഷ്യൽ മീഡിയയിലൂടെ മുക്തയ്ക്കെതിരെ കടുത്ത വിമർശനങ്ങളായിരുന്നു ഉയർന്നത്. വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇതേക്കുറിച്ച് പറഞ്ഞുള്ള പരാതികളും നൽകിയിരുന്നു.
അവൾ എന്റേതാണ്, ലോകം എന്തും പറയട്ടെ. ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു അത് ഷെയർ ചെയ്തു സമയം കളയാതെ ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങൾ അടക്കം. അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കൂയെന്നായിരുന്നു മുക്ത പോസ്റ്റിട്ടത്. നീ നല്ല അമ്മയാണെന്ന കമന്റുമായി ഭർത്താവ് റിങ്കു ടോമിയും എത്തിയിരുന്നു. സ്റ്റാർ മാജിക്കിലെ കൂടുതൽ ചിത്രങ്ങളായിരുന്നു പിന്നീട് മുക്ത പോസ്റ്റ് ചെയ്തത്.

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ചിത്രവുമായെത്തിയിരിക്കുകയാണ് താരം. ഐ ലവ് യൂ, യൂ ലവ് മി, വീ ആര്‍ ഹാപ്പി ഫാമിലി എന്ന ക്യാപ്ഷനോടെയായിരുന്നു മുക്ത ചിത്രം പോസ്റ്റ് ചെയ്തത്. റിങ്കു ടോമിയെ മെന്‍ഷന്‍ ചെയ്തുള്ള പോസ്റ്റ് ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

സ്റ്റാര്‍ മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്രയായിരുന്നു ആദ്യം കമന്റുമായെത്തിയത്. കീപ് ഗോയിങ്, വീ ലവ് യൂ എന്നായിരുന്നു ലക്ഷ്മി കമന്റ് ചെയ്തത്. ഒരേ തൂവല്‍പക്ഷികള്‍, സ്വഭാവികമെന്നായിരുന്നു പോസ്റ്റിന് താഴെയുള്ള കമന്റുകള്‍.