മാമ്പഴം മോഷ്ടിക്കാന്‍ അഞ്ചടി ഉയരമുള്ള മതില്‍ ചാടിക്കടന്ന കാട്ടാന; വീഡിയോ

പൊതുവേ മൃഗങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ നല്ല രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ അതരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാമ്പഴം കൈക്കലാക്കാന്‍ വേണ്ടി അഞ്ചടി ഉയരമുള്ള മതില്‍ ചാടുന്ന ആനയുടെ ദൃശ്യമാണ് ഇത്, മാമ്പഴം മോഷ്ടിക്കാന്‍ മതില്‍ ചാടിക്കടന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അഞ്ചടിയോളം ഉയരമുള്ള മതിലാണ് ആന ലളിതമായി ചാടിക്കടന്നത്. മുന്‍കാലുകള്‍ ഉയര്‍ത്തി ശ്രദ്ധയോടെയായിരുന്നു ആനയുടെ മതിലുചാട്ടം. സാംബിയയിലെ സൗത്ത് ലുങ്വാ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. മുഫേ ലോഡ്ജില്‍ നിന്ന് വിനോദസഞ്ചാരികള്‍ സഫാരിക്കിറങ്ങുമ്പോഴാണ് ആനയുടെ മതില്‍ ചാട്ടം ശ്രദ്ധയില്‍പ്പെട്ടത്. ‘ആന വളരെ വിശന്നിരുന്നു എന്ന് കരുതുന്നു. അവിടെ നിന്നു മാമ്പഴം കിട്ടുമെന്നാണ് പ്രതീക്ഷിച്ചു കാണും, എന്നാല്‍ ഒന്നും ലഭിച്ചില്ല.’ പാര്‍ക്കിന്റെ ജനറല്‍ മാനേജര്‍ ഇയാന്‍ സാലിബര്‍ഗ് പറഞ്ഞു. മാമ്പഴത്തിന്റെ സീസൺ അല്ലാഞ്ഞതിനാൽ മാമ്പഴമൊന്നും ആനയ്ക്കു കിട്ടിയില്ലെങ്കിലും ആനയുടെ മതില്‍ ചാട്ടം സോഷ്യൽ ലോകത്തു വൈറലായി.

LEAVE A REPLY

Please enter your comment!
Please enter your name here