മനസമാധാനത്തിനായി നടത്തിയ പൂജകളും ഫലവത്തായില്ല; ഭർത്താവുമായി പിരിയാൻ തീരുമാനിച്ചു.! പ്രശ്നങ്ങളെല്ലാം മാറിയത് മതം മാറ്റത്തിന് ശേഷം : മോഹിനി

Mohini Christina Srinivasan 2

മലയാളികളുടെ പ്രിയനായികമാരിലൊരാളായിരുന്നു മോഹിനി. ഒരുകാലത്ത് തിരക്കേറിയ നായികയായി തിളങ്ങിയിരുന്നു താരം. മോഹന്‍ലാലിനും മമ്മൂട്ടിക്കും ദിലീപിനും വിനീതിനുമൊപ്പമെല്ലാമായി മികച്ച അഭിനയമായിരുന്നു മോഹിനിയും കാഴ്ചവെച്ചത്. ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച മഹാലക്ഷ്മി സിനിമയിലെത്തിയപ്പോഴായിരുന്നു മോഹിനിയെന്ന പേര് സ്വീകരിച്ചത്.

2013ലായിരുന്നു മോഹിനി ക്രിസ്റ്റീനയായത്. ക്രിസ്തുമതത്തിലേക്ക് മാറിയതോടെയായിരുന്നു പുതിയ പേരും സ്വീകരിച്ചത്. മതം മാറിയതിനെക്കുറിച്ച് മോഹിനി നടത്തിയ തുറന്നുപറച്ചില്‍ വൈറലായി മാറിയിരുന്നു. അഭിമുഖങ്ങളിലെല്ലാം താരം ഇതേക്കുറിച്ച് പറയാറുണ്ട്. മോഹിനിയുടെ മതപരിവര്‍ത്തന വിശേഷങ്ങള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Mohini Christina Srinivasan 3

ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു മോഹിനി ജനിച്ചത്. 2006ലായിരുന്നു താരം ക്രിസ്ത്യാനിയായത്. മതപരിവര്‍ത്തനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് അഭിമുഖങ്ങളില്‍ മോഹിനി തുറന്നുപറഞ്ഞിരുന്നു. വിഷാദമായിരുന്നു ജീവിതത്തില്‍. ചെയ്യുന്ന കാര്യങ്ങളിലൊന്നും സന്തോഷമോ സമാധാനമോ ലഭിച്ചിരുന്നില്ല. ദാമ്പത്യ ജീവിതത്തില്‍ പോലും സംതൃപ്തയല്ലാത്ത അവസ്ഥയായിരുന്നു.

ശാരീരികമായും പ്രശ്‌നങ്ങളായിരുന്നു. ഇനി അധികം നാളുണ്ടാവില്ലെന്ന് വരെ കേള്‍ക്കേണ്ടി വന്നിരുന്നു. തന്നെ അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം തേടുകയായിരുന്നു പിന്നീട്. മനസമാധാനത്തിനായി പൂജകള്‍ വരെ ചെയ്തിരുന്നു. എന്നാല്‍ അതൊന്നും ഫലവത്തായിരുന്നില്ല. വിവാഹമോചനത്തെക്കുറിച്ച് വരെ ചിന്തിച്ചിരുന്നു ആ സമയത്തെന്നായിരുന്നു മോഹിനി പറഞ്ഞത്. എന്തിനാണ് ജീവിക്കുന്നതെന്ന തോന്നലുകളുണ്ടായിരുന്നു.

Mohini Christina Srinivasan 1

കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്കുന്നതിനിടയിലാണ് ബൈബിളും ലഭിച്ചത്. ഉറങ്ങാന്‍ വേണ്ടി പുസ്തകം വായിക്കുന്നതിനിടയിലായിരുന്നു ബൈബിള്‍ ലഭിച്ചത്. തന്റെ പാപങ്ങളത്രയും കഴുകിക്കളയുന്ന ദൈവത്തെയായിരുന്നു അന്ന് സ്വപ്‌നം കണ്ടത്. ആ ദൈവത്തിന് ജീസസിന്റെ മുഖമായിരുന്നു. അങ്ങനെയാണ് മോഹിനി ക്രിസ്ത്യാനിയാവാന്‍ തീരുമാനിച്ചത്.

മതപരിവര്‍ത്തനത്തിനായി ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും മോഹിനി വ്യക്തമാക്കിയിരുന്നു. ശാരീരികമായ അസുഖങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം മാറിയത് ആ തീരുമാനത്തോടെയായിരുന്നുവെന്ന് മോഹിനി പറയുന്നു. ഭര്‍ത്താവുമായി വേര്‍പിരിയാനായി തീരുമാനിച്ചുവെങ്കിലും നമ്മള്‍ ചെയ്യുന്നത് തെറ്റാണ്,

Mohini Christina Srinivasan 1

നമ്മള്‍ പിരിയേണ്ടവരെല്ലന്ന് മനസ്സിലാക്കി ഇരുവരും വീണ്ടും ഒന്നാവുകയായിരുന്നു. പള്ളിയില്‍ വെച്ച് വീണ്ടും വിവാഹിതരാവുകയായിരുന്നു. അതിന് ശേഷമായിരുന്നു രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. മോഹിനിയുടെ മതംമാറ്റത്തെക്കുറിച്ച് നേരത്തെയും ചര്‍ച്ചകളുണ്ടായിരുന്നു. സുവിശേഷ പ്രസംഗം നടത്തുന്ന വീഡിയോയും അന്ന് വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here