നടനും സംവിധായകനും അവതാരകനും മിമിക്രിതാരവുമായ രമേഷ് പിഷാരടി സോഷ്യൽമീഡിയ ലോകത്തും ശ്രദ്ധേയനാണ്. രസകരമായ തലക്കെട്ടുകളോടെ പിഷു പോസ്റ്റുന്ന പോസ്റ്റുകള്‍ ഇടം വലം നോക്കാതെ ആരാധകർ ഏറ്റെടുക്കാറുണ്ട്. പിഷാരടിക്കും ഭാര്യ സൗമ്യയ്ക്കും മൂന്ന് കുട്ടികളാണ്. ഇപ്പോഴിതാ ഭാര്യ സൗമ്യയുടെ പിറന്നാള്‍ ദിനത്തിൽ രസകരമായ ചിത്രങ്ങളുമായി ഇൻസ്റ്റയിൽ എത്തിയിരിക്കുകയാണ് പിഷാരടി.

ഭാര്യയുടെ പിറന്നാൾ ദിനത്തിൽ തള്ളക്കോഴി കേക്കുമായി സർപ്രൈസ് നൽകിയിരിക്കുകയാണ് പിഷാരടി. ഹാപ്പി ബെർത്ത്ഡേ കിളി എന്നാണ് കേക്കിൽ എഴുതിയിരിക്കുന്നത്. കേക്ക് ചിത്രം ഇൻസ്റ്റയിൽ പങ്കുവെച്ചതോടെ രസകരമായ കമൻറുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
മൂന്ന് മുട്ടകൾ മൂന്നു കുട്ടികളെ ആണോ സൂചിപ്പിക്കുന്നത്, കോഴി ഒരു കളിയാണോ, എവിടെ ക്യാപ്ഷൻ, ഇതിന് ക്യാപ്ഷൻ ഇട്ടാൽ ചെള്ള തിരിയും എന്ന ബോധം ഉള്ളതുകൊണ്ട് ക്യാപ്ഷൻ ലെസായി പ്രഖ്യാപിക്കുന്നു തുടങ്ങി രസകരമായ കമൻറുകളാണ് ചിത്രത്തിന് താഴെയുള്ളത്.

മമ്മൂട്ടിയുടെ ജന്മദിനത്തിൽ മമ്മൂട്ടി കസേരയിൽ ഇരിക്കുന്നതുപോലെയുള്ള കേക്കൊരുക്കി ശ്രദ്ധേയരായ ടിന അവിര തന്നെയാണ് ഈ കേക്കിന് പിന്നിലുള്ളത്.
