
ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ അഭിനയിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാൻ പ്രകാശൻ’. തിയേറ്ററുകളിൽ ഗംഭീര വിജയം നേടിയ ചിത്രം കൂടിയാണ് ഇത്. ഫഹദ് ഫാസിലിന്റെ മികച്ച അഭിനയ പ്രകടനങ്ങൾ മലയാളികൾ കണ്ടൊരു ചിത്രം.

അതിൽ അഭിനയിച്ച് കൊണ്ട് സിനിമ രംഗത്തേക്ക് വന്ന താരമാണ് നടി അപർണ ദാസ്. ആദ്യ സിനിമയിൽ നായിക അല്ലായിരുന്നെങ്കിൽ കൂടി കിട്ടിയ റോൾ വളരെ മനോഹരമായിട്ടാണ് അപർണ അഭിനയിച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ അവസരങ്ങൾ അപർണയെ തേടിയെത്തി.

തൊട്ടടുത്ത ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ നായികയായി അപർണ അഭിനയിക്കുകയും ചെയ്തു. മനോഹരം എന്ന സിനിമയിലൂടെയായിരുന്നു അപർണ നായികയായി അരങ്ങേറിയത്. സിനിമ തിയേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. ദളപതി വിജയ് നായകനാകുന്ന ബീസ്റ്റിൽ ഇപ്പോൾ പ്രധാന റോളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അപർണ.

ഇത് കൂടാതെ കോ സൈറ ഭാനുവിന്റെ സംവിധായകൻ ആന്റണി സോണിയുടെ രണ്ടാം ചിത്രമായ ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന സിനിമയിലും അപർണ നായികയായി അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് തിരക്കുകൾക്ക് ഇപ്പോൾ ബ്രെക്ക് എടുത്തുകൊണ്ട് അല്ലാതെ കുറച്ച് സമയം ചിലവഴിച്ചിരിക്കുകയാണ് അപർണ.

സ്വിമ്മിങ് പൂളിൽ നിന്നുള്ള അപർണയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ‘ഷൂട്ട് ഇല്ലാത്ത ദിനം’ എന്ന ക്യാപ്ഷൻ ഇട്ടുകൊണ്ട് അപർണ തന്നെയാണ് ഈ കിടിലം ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചത്.