നടിയും മോഡലും എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് സാധിക വേണുഗോപാൽ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും മികച്ച പ്രകടനം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിനു സാധിച്ചു. അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും മുഖം നോക്കി തുറന്നു പറയുന്ന അപൂർവം ചില മലയാളം നടിമാരിലൊരാളാണ് താരം.
താരത്തിനെതിരെ വിമർശനങ്ങൾ വരുമ്പോൾ അതേ നാണയത്തിൽ തന്നെ തിരിച്ചെടുക്കുകയാണ് പതിവ്. മലയാളത്തിലെ ബോൾഡ് ആറ്റിറ്റ്യൂഡ് ഉള്ള ചുരുക്കം ചില നടിമാരിലൊരാളാണ് താരം. സദാചാരവാദികൾ ക്കെതിരെ താരം എപ്പോഴും ശബ്ദിക്കാറുണ്ട്. അതുകൊണ്ടുതന്നെ താരം സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. സാരിയിൽ ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട സാധികയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ബ്ലാക്ക് ഷട്ടർ വെഡിങ് ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
ഇതിനുമുമ്പും ഇത്തരത്തിലുള്ള പല ക്യൂട്ട് ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.
