
ദസറ ആഘോഷത്തിൽ സിനിമാപ്രേമികൾക്ക് ആശംസകളുമായി മാളവിക മോഹൻ. സോഷ്യൽ മീഡിയയിലൂടെ ആണ് മാളവിക തൻറെ ആരാധകർക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. നിരവധിപേരാണ് തിരികെ ആശംസകൾ അറിയിച്ചത്.
ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രങ്ങൾ സോഷ്യൽ മീഡിയ പങ്കുവെച്ചത്. 2013ൽ റിലീസ് ചെയ്ത പട്ടം പോലെ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മാളവിക. പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി സിനിമയിൽ എത്തുന്നത്.

ദുൽഖർ സൽമാന്റെ നായികയായിട്ടാണ് മാളവികയുടെ ആദ്യ സിനിമ പുറത്തിറങ്ങിയത്. പക്ഷെ തിയേറ്ററിൽ വലിയ ഒരു വിജയം നേടാൻ ഈ സിനിമയ്ക്ക് കഴിഞ്ഞില്ല. തുടക്ക സിനിമയിൽ അത്ര ജനശ്രെദ്ധ നേടാൻ നടിയ്ക്ക് സാധിച്ചിരുന്നില്ല. വളരെ കുറച്ചു മലയാള ചലചിത്രങ്ങളിലെ മാളവിക വേഷമിട്ടിട്ടുള്ളൂ.
ശേഷം അന്യഭാക്ഷയിലേക്ക് കടക്കുകയായിരുന്നു. തമിഴ് സിനിമയിലെ താരരാജാവായ ദളപതി വിജയ് കേന്ദ്ര കഥാപാത്രത്തിൽ എത്തിയ മാസ്റ്റർ എന്ന സിനിമയിൽ നായികയായി തിളങ്ങിയിരുന്നു. ചിത്രം ശ്രദ്ധ നേടിയതോടെ നടിയ്ക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത്.

മോഡലിങ്ങ് രംഗത്ത് താരം തിളങ്ങാറുണ്ട്. തന്റെ ഹോട്ട് ഫോട്ടോഷൂട്ടുകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. നിരവധി ഫോട്ടോഷൂട്ടുകളാണ് താരം പോസ്റ്റ് ചെയ്യുന്നത്. ദസറ ആഘോഷത്തിൽ തിളങ്ങി ബോളിവുഡിലും തെന്നിന്ത്യയിലെ നിരവധി നടിമാരും സോഷ്യൽ മീഡിയ എത്തിയിരുന്നു.



