കിടിലം ലുക്കിൽ കൂടെവിടെ സീരിയലിലെ സൂര്യ; ക്യൂട്ടെന്ന് ആരാധകർ

Anshitha Akbarsha 2

ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അൻഷിദ അക്ബർഷാ. കൂടെവിടെ സീരിയിലെ സൂര്യ എന്ന പറഞ്ഞാലേ ഒരുപക്ഷേ പ്രേക്ഷകർക്ക് പെട്ടന്ന് മനസ്സിലാവുകയുള്ളൂ.

സൂര്യയും ഋഷിയും തമ്മിലുള്ള സീരിയലിലെ പ്രണയ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. സീ കേരളം ചാനലിലെ കബനി എന്ന സീരിയലിലൂടെയാണ് അൻഷിദ അഭിനയ രംഗത്തേക്ക് വരുന്നത്. അതിലെ നായികാ കഥാപാത്രത്തിന്റെ അനിയത്തിയായ രംഭ എന്ന കഥാപാത്രം അവതരിപ്പിച്ചാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചത്.

Anshitha Akbarsha 1

പിന്നീട് കൂടെവിടെയിൽ പ്രധാന വേഷത്തിൽ തന്നെ അഭിനയിച്ചപ്പോൾ അൻഷിദയ്ക്ക് കൂടുതൽ ആരാധകരെയും നേടിക്കൊടുത്തു. സോഷ്യൽ മീഡിയയിൽ സജീവയായ ഒരാളാണ് അൻഷിദ. ഇൻസ്റ്റാഗ്രാമിൽ ഈ കഴിഞ്ഞ ദിവസമാണ് അൻഷിദ ഒരു ലക്ഷം ഫോള്ളോവെഴ്‌സ് പിന്നിട്ടത്.

ഇതിന്റെ സന്തോഷം എന്നോളം അൻഷിദ ഒരു കിടിലം ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കറുപ്പ് വസ്ത്രങ്ങൾ ധരിച്ച് അതിസുന്ദരിയായിട്ടാണ് അൻഷിദയെ ഫോട്ടോസിൽ കാണാൻ സാധിക്കുക. ഫോട്ടോസ് കൂടാതെ ഒരു റീൽസ് വീഡിയോയും അൻഷിദ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്.

Anshitha Akbarsha 3

ഇവൻഷി ഡിസൈൻസിന്റെ റാസ്‌ കളക്ഷൻസിൽ നിന്നുള്ള ഔട്ട്ഫിറ്റ് ധരിച്ചാണ് അൻഷിദ ഫോട്ടോഷൂട്ട് ചെയ്തിട്ടുള്ളത്. അനു ഫാത്തിമയാണ് സ്റ്റൈലിസ്റ്റ്. നിഖിൽ എസിന്റെ ലെൻസ് വുഡാണ് മനോഹരമായ ഈ ചിത്രങ്ങളും വീഡിയോസും എടുത്തിരിക്കുന്നത്. ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.

Anshitha Akbarsha 4
Anshitha Akbarsha 5
Anshitha Akbarsha 6

Latest photos

Anshitha Akbarsha 7
Anshitha Akbarsha 8
Anshitha Akbarsha 9
Anshitha Akbarsha 11

LEAVE A REPLY

Please enter your comment!
Please enter your name here