
ബോളിവുഡ് സിനിമ സൂര്യവൻശിയുടെ പ്രചാരണ പരിപാടിയിൽ തിളങ്ങി നടി കത്രീന കൈഫ്. സെലിബ്രിറ്റി ഡിസൈനർ സബ്യസാചി ഒരുക്കിയ ലെഹങ്കയായിരുന്നു കത്രീനയുടെ വേഷം. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ഫ്ലോറൽ പ്രിന്റുകളാണ് ലെഹങ്കയെ ആകർഷകമാക്കുന്നത്.

ചുവപ്പ് ഫുൾസ്ലീവ് ചോളിയാണ് പെയർ ചെയ്തത്. ചുവപ്പ്–മഞ്ഞ ഫ്ലോറൽ പ്രിന്റുകൾ ദുപ്പട്ടയിലും നിറയുന്നു. ബോർഡറിൽ ഗോൾഡൻ സറി വർക്കുമുണ്ട്.

നീല കല്ലുകള്‍ പതിച്ച കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തത്. അക്ഷയ് കുമാര്‍, അജയ് ദേവ്ഗൺ, രൺവീർ സിങ്, കത്രീന കൈഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് സൂര്യവൻശി. നവംബർ 5നാണ് റിലീസ്.
