11സർജറികൾ; അതിജീവനത്തിന്റെ മാതൃകയാണവൾ.! ശരണ്യ ഡിസ്ചാർജ് ആയി; സീമ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ശരണ്യ. കണ്ണൂർ പഴയങാടി സ്വദേശിയായ ശരണ്യ കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്‍റെ ഏക ആശ്രയും ശരണ്യയായിരുന്നു. ചലച്ചിത്ര മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്നതിനിടയിലാണ് രോഗം പിടികൂടുന്നത്. 2012 ലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകിക്കുകയായിരുന്നു.

ഈ അടുത്ത കാലത്താണ് താരത്തിന്റെ വീടിന്റെ പാല്കാച്ച് ചടങ്ങ് നടന്നത്.അതിന് ഒരുപാട് നല്ല മനുഷ്യരുടെ സഹായം ഉണ്ടായിരുന്നു.താരത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. അതിലൂടെയാണ് താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. സിറ്റി ലൈറ്റ്സ് ശരണ്യസ്‌ വ്ലോഗ് എന്നാണ് ചാനലിന്റെ പേര്. ഈ ഇടയ്ക്ക് ശരണ്യയ്ക്ക് വീണ്ടും ട്യൂമർ വന്നതായിരു ശരണ്യയുടെ അമ്മ വീഡിയോയിലൂടെ പറഞ്ഞിരുന്നു. താരത്തിന്റെ വിശേഷങ്ങൾ സീമ ജി നായർ പറഞ്ഞിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് സീമയുടെ വാക്കുകളാണ്.

ഇപ്പോഴിതാ ശരണ്യ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയ വിവരമാണ് സീമ പറയുന്നത്. സീമയുടെ വാക്കുകൾ ഇങ്ങനെ, ശരണ്യയുടെ ജീവിതത്തെ കുറിച്ച് പറയുകയാണെങ്കിൽ അതിജീവനത്തിന്റെ വലിയൊരു മാതൃക ആണ് ശരണ്യ. പതിനൊന്നു ശസ്ത്രക്രിയകൾ ആണ് അവൾക്ക് നേരിടേണ്ടി വന്നത്. ബ്രെയിൻ ട്യൂമറിന്റെ ഒൻപത് സർജറികളും കഴുത്തിൽ രണ്ടു ശസ്ത്രക്രിയകളും അവൾ നേരിട്ടു. ഇത്രയും സർജറികൾ നേരിടുകയും അതിനെയെല്ലാം ഈ ചെറുപ്രായത്തിൽ അതിജീവിച്ചു മുന്നോട്ട് വരിക, ശെരിക്കും പറഞ്ഞാൽ ദൈവത്തിന്റെ സ്വന്തം കുഞ്ഞായതുകൊണ്ടാകാം അവൾക്കു ഓരോ തവണയും ഇതിനെ അതിജീവിക്കാൻ കഴിഞ്ഞത്. എല്ലാവരും അവൾക്കു വേണ്ടി പ്രാർത്ഥിക്കണം.

Previous articleകേക്കുണ്ടാക്കുന്നതിനിടയിൽ കുട്ടി ഷെഫിന് ഒരു അമളി പറ്റിയപ്പോൾ; ചിരിപടർത്തി വീഡിയോ
Next articleമൃദുലയെ രസകരമായി റാഗ് ചെയ്ത് യുവ; ചിരി നിറച്ച് പെണ്ണുകാണല്‍ വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here