മനുഷ്യനെപ്പോലെ സോപ്പും വെള്ളവും ഉപയോഗിച്ച് തുണി കഴുകുന്ന ഈ ചിമ്പാൻസിയെ കണ്ടോ?.. വീഡിയോ…

ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവികളിൽ ഒന്നാണ് ചിമ്പാൻസി. മനുഷ്യന്മാരും ആയി ഏറെ സാമ്യമുള്ള ഒരു മൃഗം കൂടിയാണ് ഇത്. പലപ്പോഴും മനുഷ്യന്മാരെ പോലെ പെരുമാറുന്ന ചിമ്പാൻസികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്ത് കൊണ്ടിരിക്കുന്നത്.

മനുഷ്യന്മാരെ പോലെ തുണി അലക്കുന്ന ഒരു ചിമ്പാൻസി ആണ് നമുക്ക് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരു മൃഗശാലയിൽ നിന്നും ആണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. തുണി അലക്കി നല്ല പരിചയമുള്ള ഒരു വ്യക്തിയെ പോലെ ആണ് ചിമ്പാൻസി തുണി കഴുകുന്നത്. തനി നാടൻ ശൈലിയിൽ ആണ് ചിമ്പാൻസി തുണി അലക്കുന്നത്.

ആദ്യം ഒരു മഞ്ഞ ടീഷർട്ടിന് മുകളിൽ സോപ്പ് ഉപയോഗിച്ച് കഴുകുന്ന ചിമ്പാൻസിയെ കാണാം. അതിനുശേഷം കൈ കൊണ്ട് അവിടെ ഉരയ്ക്കുന്നു. പിന്നീട് ബ്രഷ് ഉപയോഗിച്ച് കൂടുതൽ ഉരച്ചു വൃത്തിയാക്കുന്നു. അഴുക്ക് എല്ലാം പോയി എന്ന് ഉറപ്പാക്കുന്നു. സച്ചിൻ ശർമ എന്ന വ്യക്തി ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്.

എവിടെ നിന്നുമാണ് ഈ വീഡിയോ എടുത്തിരിക്കുന്നത് എന്ന കാര്യത്തിൽ വലിയ കൃത്യത ഇല്ല. ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് വീഡിയോയുടെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഏകദേശം പതിനായിരത്തിലധികം ലൈക് ലഭിച്ചിട്ടുണ്ട്.

നിരവധി രസകരമായ കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. രണ്ടു വർഷങ്ങൾക്കു മുൻപ് സമാനമായ ഒരു വീഡിയോ വൈറൽ ആയിരുന്നു. ഒരു കുരങ്ങൻ കുറച്ചു തുണി ഒരു ടബ്ബിൽ മുക്കി പിഴിയുന്ന ദൃശ്യങ്ങളായിരുന്നു വൈറലായത്.

ഇതിനുശേഷം അതെല്ലാം ഉണക്കാൻ വേണ്ടി ആറി ഇടുകയും ചെയ്യുന്നു. ഈ വീഡിയോയും ഇതുപോലെതന്നെ വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഇതിന് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുക എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here