
തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമാണ് സമാന്ത. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു സമാന്തയും നാഗചൈതന്യയും പ്രണയത്തിലായത്. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനൊടുവിലായിരുന്നു ഇരുവരും തങ്ങളുടെ പ്രണയം തിരിച്ചറിഞ്ഞത്. പ്രണയത്തിലാണെന്ന് മനസ്സിലാക്കിയതിന് ശേഷം അധികം വൈകാതെ ഇരുവരും വിവാഹിതരാവുകയായിരുന്നു.
വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു സമാന്ത. സിനിമയിലേയും ജീവിതത്തിലേയും കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട് താരം. സോഷ്യല്‍ മീഡിയയിലും സജീവമാണ് സമാന്ത. അടുത്തിടെയായിരുന്നു താനും നാഗചൈതന്യയും വേര്‍പിരിയുകയാണെന്ന് സമാന്ത വ്യക്തമാക്കിയത്. ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും പഴയത് പോലെ സുഹൃത്തുക്കളായി തുടര്‍ന്നേക്കുമെന്നുമായിരുന്നു സമാന്ത പറഞ്ഞത്.

സമാന്തയുടേയും നാഗചൈതന്യയുടേയും ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. സ്‌ക്രീനിലെ പ്രിയ ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ സന്തോഷിച്ചവരെല്ലാം സങ്കടം പങ്കുവെച്ച് എത്തിയിരുന്നു. ഇനിയും വൈകിയിട്ടില്ലെന്നും തീരുമാനം പുന:പരിശോധിച്ചൂടേയെന്നുമൊക്കെയായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. വിവാഹമോചനത്തിന്റെ കാരണങ്ങളെക്കുറിച്ചും ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും സജീവമായിരുന്നു.
സമാന്ത അമ്മയാവാന്‍ തയ്യാറായില്ലെന്നും മറ്റൊരു പ്രണയമുണ്ടെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. ഈ സമയത്ത് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ മാനസികമായി വേദനിപ്പിക്കുമെന്നും ഇതിനൊന്നും തന്നെ തളര്‍ത്താനാവില്ലെന്നുമായിരുന്നു സമാന്ത പ്രതികരിച്ചത്. വിവാഹമോചനം അറിയിച്ചതിന് ശേഷമുള്ള സമാന്തയുടെ വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള തമാശരംഗങ്ങളുമായെത്തിയിരിക്കുകയാണ് നടി. സുഹൃത്തുക്കള്‍ക്കൊപ്പം വടംവലി നടത്തുന്നതിന്റെ വീഡിയോയുമായാണ് സമാന്ത എത്തിയത്. സമാന്തയുടെ സുഹൃത്തായ ശില്‍പ റെഡ്ഡിയും തങ്ങളുടെ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള തമാശനിമിഷങ്ങള്‍.
ശരീരബലവും മത്സരബുദ്ധിയുമുള്ള കുടുംബാംഗങ്ങളോട് ഗ്രൂപ്പ് മത്സരത്തിന് പോവരുത്. പോയാല്‍ നിങ്ങള്‍ക്ക് വേദനിക്കും, വേദന അനുഭവപ്പെടുമെന്നും സമാന്ത കുറിച്ചിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.