ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു മുന്നിൽ ആന പ്രത്യക്ഷപ്പെട്ടു; മനോധൈര്യം കൈവിടാതെ ഡ്രൈവർ.! വീഡിയോ

നിങ്ങൾ സ്ഥിരമായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ നിങ്ങൾ ആനകൾ വണ്ടികളും ടൂറിസ്റ്റുകളെയും ഉപദ്രവിക്കുവാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ കണ്ടിരിക്കും. കാട്ടിലേക്ക് സഫാരി പോകുമ്പോൾ ആയിരിക്കും ഇതുപോലെ ടൂറിസ്റ്റുകളെ ആനകൾ ഉപദ്രവിക്കാൻ ശ്രമിച്ച ഉണ്ടാവുക. കാട്ടിലൂടെയുള്ള റോഡുകൾ മുറിച്ചുകടക്കാൻ ശ്രമിക്കുന്ന ആനകൾ നാട്ടുകാരെ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവും.

ഇപ്പോൾ സമാനമായ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ആന ഒരു ബസ് ആക്രമിക്കുന്ന രംഗമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. നീലഗിരിയിൽ നിന്നും എടുത്ത വീഡിയോ ആണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു ആന ദേഷ്യപ്പെട്ട് ഓടിവരികയും ബസ്സിൻ്റെ ചില്ല് തകർക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

അത്യന്തം ഭയപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇത്. ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ഇത്. തമിഴ്നാട്ടിലെ നീലഗിരിയിൽ ഓടുന്ന ഒരു ഗവൺമെൻറ് ബസ് ആണ് ഇത്. പെട്ടെന്ന് ഡ്രൈവർ റിവേഴ്സ് എടുക്കുവാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ആന ഓടിവന്ന ഗ്ലാസ് പൊട്ടിക്കുന്നു.

ബസ്സ് പിറകോട്ട് എടുക്കുവാൻ സാധിക്കാതെ വന്നപ്പോൾ ഡ്രൈവർ സീറ്റിൽ നിന്നും എഴുന്നേൽക്കുകയും ആനയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ സമയം കൊണ്ട് ബസ്സിലുള്ള മറ്റുള്ള ആളുകൾ സുരക്ഷിതമായി ബസ്സിൽ നിന്നും ഇറങ്ങുന്നു.

ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് ഈ സംഭവം മൊബൈലിൽ പകർത്തിയത്. സുപ്രിയ സാഹു എന്ന വ്യക്തി ആണ് ഈ വീഡിയോ ഷെയർ ചെയ്തത്. തമിഴ്നാട് എൻവിറോൺമെൻറ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഫോറസ്റ്റ് പ്രിൻസിപ്പൽ സെക്രട്ടറി ആണ് ഇവർ. വീഡിയോ പങ്കു വെച്ച ശേഷം ഇവർ ഡ്രൈവറെ അഭിനന്ദിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here